വ്യാജ ട്രാവല്‍ ഏജന്‍സികളെക്കുറിച്ച് അന്വേഷിയ്ക്കാന്‍ ഉത്തരവ്
തിരുവനന്തപുരം: മലയാളികളെ യുദ്ധം നടക്കുന്ന ഇറാഖിലേയ്ക്ക് അയച്ച കേരളത്തിലെ വ്യാജ ട്രാവല്‍ ഏജന്‍സികളെക്കുറിച്ച് അന്വേഷിയ്ക്കാന്‍ മുഖ്യമന്ത്രി എ. കെ. ആന്റണി ഡി.ജി.പിയ്ക്ക് നിര്‍ദ്ദേശം നല്‍കി.
ഇറാഖില്‍ നിന്ന് തിരിച്ചെത്തിയവരുടെ ആരോപണങ്ങള്‍ കണക്കിലെടുത്താണ് ഈ ഉത്തരവ്. ഇറാഖില്‍ നിന്ന് എത്തിയ മൂന്ന് പേര്‍ മുഖ്യമന്ത്രിയെക്കണ്ട് ട്രാവല്‍ ഏജന്‍സികള്‍ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് പരാതി നല്‍കിയിരുന്നു. കൊല്ലം സ്വദേശികളായ ഫൈസല്‍, ഷാജഹാന്‍, ഹമീദ് എന്നിവരാണ് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയത്. ഇനിയും ഇറാഖില്‍ കഴിയുന്ന 70 ലേറെ മലയാളികളെ നാട്ടിലേയ്ക്ക് കൊണ്ടുവരാന്‍ വേണ്ട നടപടി സ്വീകരിയ്ക്കണമെന്നും ഇവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications