Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രീയം ഉപേക്ഷിയ്ക്കാം: പത്മജ

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിന് തടസ്സമാണെങ്കില്‍ താന്‍ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്ക്കാമെന്ന് പത്മജ വേണുഗോപാല്‍.

മുകുന്ദപുരം ലോക്സഭാ സീറ്റിലെ പരാജയത്തിന് ശേഷം മെയ് 15 ശനിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു പത്മജ. യുഡിഎഫിനെതിരായ ഒഴുക്കില്‍ പെട്ട്പോവുകയായിരുന്നു താന്‍. മുകുന്ദപുരത്ത് താനല്ല, ആര് നിന്നാലും തോല്ക്കുമെന്നും പത്മജ പറഞ്ഞു.

കെ. കരുണാകരനും ആന്റണിയും തമ്മിലുള്ള കൂട്ടുകെട്ട് പ്രവര്‍ത്തകരിലേക്ക് എത്തിക്കാന്‍ കഴിയാത്തതാണ് തോല്‍വിയ്ക്ക് കാരണം. കെ. കരുണാകരന്റെ മകളായത് തനിയ്ക്ക് ഒരിയ്ക്കലും ദോഷമുണ്ടാക്കിയിട്ടില്ല. കരുണാകരന്റെ മകളല്ലായിരുന്നെങ്കില്‍ തോല്‍വി ഇതിലും മോശമായേനേ. രാജ്മോഹന്‍ ഉണ്ണിത്താന്‍ മുരളീധരനെതിരെ ഉന്നയിച്ച ആരോപണത്തിന് പാര്‍ട്ടി വേദികളില്‍ മറുപടി പറയും. മുകുന്ദപുരത്തെ തോല്‍വി താന്‍ മുന്‍കൂട്ടി കണ്ടിരുന്നുവെന്നും പത്മജ പറഞ്ഞു.

ഐ ഗ്രൂപ്പ്, എ ഗ്രൂപ്പ് എന്നീ ഭിന്നതകള്‍ മറന്ന് പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നേറുകയാണ് ഇനി വേണ്ടത്. - പത്മജ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+