Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂവാറ്റുപുഴ: ഐക്യം വേണമെന്ന സന്ദേശം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസുകള്‍ ഒന്നിയ്ക്കണമെന്ന സന്ദേശമാണ് മൂവാറ്റുപുഴ യില്‍ എന്‍.ഡി. എയുടെ ഘടകക്ഷിയായ ഐ.എഫ്.ഡി.പിയുടെ നേതാവ് പി.സി തോമസിന്റെ ജയം നല്‍കുന്നതെന്ന് ഗതാഗതവകുപ്പുമന്ത്രി ആര്‍. ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. തിരുവനന്തപുരം പ്രസ് ക്ലബിന്റെ സമന്വയം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിള്ള.

മൂവാറ്റുപുഴയില്‍ പി സി തോമസിന് വിജയം കിട്ടിയത് വ്യക്തി പ്രഭാവം കൊണ്ടാണ്. അത് ബി ജെ പിയുടെ വിജയമല്ല. പഴയ കേരള കോണ്‍ഗ്രസ് സംസ്കാരമാണ് അത്. ക്രിസ്ത്യന്‍-മുസ്ലിം ഭൂരിപക്ഷമുള്ള മണ്ഡലത്തിലാണ് പി.സി ജയിച്ചത് . ഇവിടെ അഞ്ചുശതമാനം വോട്ട് പോലും ബിജെപിയ്ക്കില്ല. പിസിയെ കേരള കോണ്‍ഗ്രസ് അംഗമായാണ് അവിടെയുള്ളവര്‍ കാണുന്നത്. അവിടെ പര്യടനം നടത്തിയിരുന്നപ്പോള്‍ അത് തനിയ്ക്ക് മനസ്സിലായിരുന്നെന്നും പിള്ള പറഞ്ഞു. കെ.എം. മാണി അടക്കമുള്ളവരെ അത് അറിയിക്കുകയും ചെയ്തു. എന്നാല്‍ വേണ്ടപ്പെട്ടവര്‍ അത് മുഖവിലക്കെടുത്തില്ല.

ഇവിടെ ജോസ് കെ മാണിയും കെ.എം മാണിയുമല്ല പ്രശ്നം. കേരള കോണ്‍ഗ്രസുകളുടെ ഐക്യമാണ് മുഖ്യം. ഭരണ-പ്രതിപക്ഷ കക്ഷികളിലെ കേരള കോണ്‍ഗ്രസുകള്‍ ഒന്നിച്ചൊരു രാഷ്ട്രീയ തീരുമാനം എടുക്കണം. അതിനുശേഷം ഏതു മുന്നണിയുടെ ഭാഗമാണെന്ന് തീരുമാനിക്കാം. കേരള കോണ്‍ഗ്രസ് ഐക്യത്തിന് പണ്ട് വിലങ്ങുതടിയായവര്‍ക്ക് മാനസാന്തരമുണ്ടാകുന്ന വിജയമാണ് പിസി തോമസിന്റേത്- പിള്ള അഭിപ്രായപ്പെട്ടു.

1964 ലെ പോലെ കേരള കോണ്‍ഗ്രസുകള്‍ ഒന്നിക്കാന്‍ എന്തു വിട്ടുവീഴ്ചയും ചെയ്യണം. കേരള കോണ്‍ഗ്രസ് രൂപീകരണയോഗത്തില്‍ പങ്കെടുത്ത ജീവിച്ചിരിക്കുന്ന ഒരു നേതാവാണ് ഞാന്‍. ഇക്കൂട്ടത്തില്‍ ഒരാള്‍കൂടിയുണ്ട് -നാരായണക്കുറുപ്പ്. എന്നാലും അന്ന് നേതൃത്വനിരയിലുണ്ടായിരുന്നത് ഞാന്‍ മാത്രമായിരുന്നു- പിളള പറഞ്ഞു.

കേരള കോണ്‍ഗ്രസുകളെ ഒന്നിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് പിള്ള വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+