Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമില്ല: പിള്ള

തിരുവനന്തപുരം: സംസ്ഥാനമന്ത്രിസഭയ്ക്ക് കൂട്ടു ഉത്തരവാദിത്വമില്ലെന്ന് ഗതാഗതമന്ത്രി ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു. മെയ് 15 ശനിയാഴ്ച തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിള്ള.

മന്ത്രിമാര്‍ക്കിടയില്‍ ഏകീകരണം ഇല്ല. മന്ത്രിസഭയുടെ കൂട്ടു ഉത്തരവാദിത്തം നഷ്ടപ്പെട്ടതിന് തടിയുടെ വളവും പണിക്കാരന്റെ പണിയും കാരണമാണ്. എന്തായാലും ഇപ്പോഴത്തെ സ്ഥിതിയ്ക്ക് മാറ്റമുണ്ടാക്കാന്‍ യുഡിഎഫ് ശ്രമിക്കണം. ഭരണം നയിക്കുന്നത് കോണ്‍ഗ്രസാണ്. അതിനാല്‍ തിരഞ്ഞെടുപ്പ് തോല്‍വിയുടെ കൂടുതല്‍ ഉത്തരവാദിത്തം അവര്‍ക്കാണ്. മന്ത്രിസഭാ പുനസംഘടന ആവശ്യമാണെന്ന് പിള്ള പരോക്ഷമായി സൂചിപ്പിച്ചു. ഇ. അഹമ്മദിനെപ്പോലുള്ളവര്‍ കേരളമന്ത്രിസഭയില്‍ കേറണമെന്നും പിള്ള പറഞ്ഞു.

അടൂരില്‍ കൊടിക്കുന്നില്‍ സുരേഷിനെ അനുകൂലിക്കില്ലെന്ന് മൂന്നുകൊല്ലം മുമ്പു പറഞ്ഞതാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം പാര്‍ട്ടികളുടെ ആഭ്യന്തരകാര്യമാണെങ്കിലും ഘടകക്ഷികള്‍ക്കുകൂടി സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ വേണം നിര്‍ത്തേണ്ടത്- പിള്ള ചൂണ്ടിക്കാട്ടി.

യുഡിഎഫിനെതിരെ പ്രവര്‍ത്തിച്ച പിള്ളയെ വഴിയില്‍ തടയുമെന്ന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി അനില്‍കുമാറിന്റെ പ്രസ്താവനയോടും പിള്ള പ്രതികരിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. മുരളീധരനെ തോല്‍പ്പിക്കാന്‍ ഇതിനു മുമ്പു നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ച ആളാണ് അനില്‍കുമാര്‍. ഈ മഹാന്‍ നേതാവായ ശേഷം യൂത്ത് കോണ്‍ഗ്രസിന്റെ ഒരു കമ്മിറ്റി പോലും കൂടിയിട്ടില്ല- പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+