ഉമ്മന്‍ചാണ്ടി രാജിയ്ക്കൊരുങ്ങി
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ കനത്ത പ്രഹരത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കാനൊരുങ്ങി.
എന്നാല്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയും കൂട്ടരും അദ്ദേഹത്തെ പിന്തിരിപ്പിയ്ക്കുകയായിരുന്നു. മുഖ്യമന്ത്രി എ.കെ. ആന്റണിയെയും മറ്റ് ഘടകകക്ഷിനേതാക്കളെയും കണ്ട് തോല്‍വിയുടെ കാരണം വിശകലനം ചെയ്യുന്നതിനിടയിലാണ് അദ്ദേഹം രാജിവയ്ക്കാന്‍ സന്നദ്ധതപ്രകടിപ്പിച്ചത്.
ഉമ്മന്‍ചാണ്ടി രാജിവയ്ക്കുന്നതുകൊണ്ട് പ്രശ്നം പരിഹരിയ്ക്കപ്പെടില്ലെന്ന് ഘടകകക്ഷിനേതാക്കള്‍ അദ്ദേഹത്തെ ഉപദേശിച്ചു. വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, കെപിസിസി പ്രസിഡന്റ് പി.പി. തങ്കച്ചന്‍ എന്നിവരുമായും ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ വിശകലനം ചെയ്തു.












Click it and Unblock the Notifications