കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെയ്ലി മിറര്‍ എഡിറ്ററെ പുറത്താക്കി

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: ഇറാഖി തടവുകാരെ ബ്രിട്ടീഷ് സൈനികര്‍ പീഡിപ്പിയ്ക്കുന്ന ചിത്രങ്ങള്‍ വ്യാജമാണെന്ന ആരോപണത്തെതുടര്‍ന്ന് ലണ്ടനിലെ ഡെയ്ലി മിറര്‍ പത്രത്തിന്റെ പത്രാധിപര്‍ പിയേഴ്സ് മോര്‍ഗനെ പിരിച്ചുവിട്ടു.

അബു ഗ്രെയ്ബ് ജയിലില്‍ ഇറാഖി തടവുകാരെ ബ്രിട്ടീഷ് സൈനികര്‍ പീഡിപ്പിയ്ക്കുന്നതിന്റെ ചിത്രങ്ങള്‍ ആദ്യം പ്രസിദ്ധീകരിച്ചത് ഡെയ്ലി മിറര്‍ പത്രമായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് ഈ ചിത്രങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. എന്നാല്‍ ഇക്കാര്യം സംശയാതീതമായി ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

മാപ്പ്പറയാന്‍ പത്രമുടമകള്‍ ആവശ്യപ്പെട്ടെങ്കിലും പീറ്റേഴ്സ് മോര്‍ഗന്‍ വിസമ്മതിച്ചു. താന്‍ പ്രസിദ്ധീകരിച്ചത് സത്യമാണെന്ന നിലപാടിലാണ് ഇപ്പോഴും പീറ്റേഴ്സ് മോര്‍ഗന്‍. ഇതിനെ തുടര്‍ന്നാണ് പീറ്റേഴ്സ് മോര്‍ഗനെ പത്രാധിപ സ്ഥാനത്തുനിന്നും പിരിച്ചുവിട്ടത്. വ്യാജചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ഡെയ്ലി മിറര്‍ കഴിഞ്ഞ ദിവസം പരസ്യമായി മാപ്പ് ചോദിച്ചിരുന്നു.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഡെയ്ലി മിററിന്റെ പത്രാധിപരായിരുന്നു പീറ്റേഴ്സ് മോര്‍ഗന്‍. ഇറാഖ് യുദ്ധത്തിനെതിരെ ലണ്ടനില്‍ ഏറ്റവുമധികം വിമര്‍ശനം നടത്തിയ പത്രാധിപരായിരുന്നു പീറ്റേഴ്സ് മോര്‍ഗന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X