കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പി.എം.കെ. കേന്ദ്ര സര്‍ക്കാരില്‍ ചേരും
ചെന്നൈ: തമിഴ്നാട്ടിലെ ഡി.എം.കെ മുന്നണിയില്‍ ഉള്‍പ്പെട്ട പട്ടാളിമക്കള്‍ കക്ഷി കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ രൂപീകരിക്കുന്ന സര്‍ക്കാരില്‍ ചേരും. പാര്‍ട്ടി സ്ഥാപക നേതാവ് എസ്. രാംദാസ് അറിയിച്ചതാണ് ഇക്കാര്യം. പട്ടാളിമക്കള്‍ കക്ഷിയ്ക്ക് തമിഴ്നാട്ടില്‍ ആറ് എം പിമാരാണുള്ളത്.
മേയ് 16 ഞായറാഴ്ച ദില്ലിലെത്തുന്ന രാംദാസ് സോണിയ ഗാന്ധിയെ കണ്ട് പാര്‍ട്ടിയുടെ തീരുമാനം അറിയിക്കും. തമിഴ്നാട്ടിലെ ഡി.എം.കെ നേതൃത്വത്തിലുള്ള മതേതര സഖ്യത്തില്‍ നിന്നും മന്ത്രിസഭയില്‍ അംഗമാകുമെന്ന് പ്രഖ്യാപിക്കുന്ന ആദ്യ പാര്‍ട്ടിയാണ് പി.എം.കെ.
എന്നാല്‍ ഇപ്പോഴും മന്ത്രിസഭയില്‍ ചേരണ്ടെന്ന് തന്നെയാണ് ഡി.എം.കെ.യുടെ തീരുമാനം. ഈ തീരുമാനമെടുത്ത ഡി.എം. കെ. ഉന്നതതല യോഗം വേണ്ട സമയത്ത് യുക്തമായ തീരുമാനമെടുക്കാനുള്ള അധികാരം എം. കരുണാനിധിയ്ക്ക് നല്‍കിയിട്ടുണ്ട്.
Comments
Story first published: Sunday, May 16, 2004, 5:30 [IST]