കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ സിപിഎമ്മിനെ ക്ഷണിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ചേരാന്‍ സോണിയ സിപിഎമ്മിനെ ക്ഷണിച്ചു.

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ജ്യോതിബസുവുമായി നടത്തിയ 20 മിനിറ്റ് നീണ്ട ചര്‍ച്ചയിലാണ് സോണിയ ഇക്കാര്യം ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീര്‍ന്നയുടനെയാണ് സോണിയ ബംഗഭവനിലെത്തി ജ്യോതിബസുവിനെ കണ്ട് പിന്തുണ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തമായ ഒരു മറുപടി ജ്യോതിബസു നല്കിയിട്ടില്ല.

സോണിയയ്ക്ക് സിപിഎമ്മും സിപിഐയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സോണിയയെ തന്നെ നേതാവായി തിരഞ്ഞെടുക്കണമെന്ന് പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി സഖ്യകക്ഷികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎം കേന്ദ്രകമ്മിറ്റിയോഗം മെയ് 17 ഞായറാഴ്ച ചേരുന്നുണ്ട്. ഇതില്‍ മന്ത്രിസഭാപ്രവേശനം സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് കരുതുന്നു. സിപിഐ അന്തിമതീരുമാനം ഞായറാഴ്ച പ്രഖ്യാപിയ്ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X