കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ പ്രധാനമന്ത്രിയായാല്‍ എം.പി.സ്ഥാനം രാജിവെക്കും: സുഷമ

  • By Staff
Google Oneindia Malayalam News

ദില്ലി: സോണിയാഗാന്ധി പ്രധാനമന്ത്രിയായാല്‍ താനും ഭര്‍ത്താവും രാജ്യസഭാംഗത്വം രാജിവെക്കുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ബി ജെ പി നേതാവായ സുഷമാ സ്വരാജും ഭര്‍ത്താവ് സ്വരാജ് കൗശലും (ഹരിയാന വികാസ് പാര്‍ട്ടി) രാജ്യസഭാംഗങ്ങളാണ്.

വിദേശത്ത് ജനിച്ച ഒരാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിന് അപമാനമാണ്. രാജ്യസഭയില്‍ തുടര്‍ന്നാല്‍ സോണിയയെ മാഡം പ്രധാനമന്ത്രി എന്ന് അഭിസംബോധന ചെയ്യേണ്ടിവരും. തങ്ങള്‍ക്ക് അത് ആലോചിക്കാന്‍പോലും കഴിയുന്നില്ല. അതിനാല്‍ അത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിനുവേണ്ടിയാണ് പാര്‍ലമെന്റ് അംഗത്വം രാജിവെക്കുന്നത്. -സുഷമ ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു.

അങ്ങേയറ്റം മനഃപ്രയാസത്തോടെയാണ് ഈ തീരുമാനം എടുത്തതെന്നും സുഷമ അറിയിച്ചു. ജനവിധി സോണിയയ്ക്കനുകൂലമായിരുന്നു എന്ന വ്യാഖ്യാനം യാഥ്യാര്‍ഥ്യത്തിന് നിരക്കുന്നതല്ല എന്ന് സുഷമ അഭിപ്രായപ്പെട്ടു.

സോണിയയെ അധികാരത്തില്‍ എത്താന്‍ പിന്തുണയ്ക്കുന്ന ഇടതുപാര്‍ട്ടികള്‍ പശ്ചിമബംഗാളിലും മറ്റും സോണിയയ്ക്ക് എതിരായ വോട്ടുനേടിയാണ് ജയിച്ചത്. സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി. എന്നീ പാര്‍ട്ടികള്‍ക്ക് കിട്ടിയ വോട്ടും സോണിയയ്ക്ക് എതിരായി ലഭിച്ച വോട്ടാണ്. സോണിയയെയും കോണ്‍ഗ്രസ്സിനെയും എതിര്‍ത്ത് ജയിച്ചുവന്ന പാര്‍ട്ടികളുടെ പിന്തുണ നേടിയിട്ട് സോണിയയ്ക്ക് കിട്ടിയ ജനവിധിയാണ് ഇതെന്ന് പറയുന്നത് പരിഹാസ്യമാണ്- സുഷമ സ്വരാജ് അറിയിച്ചു.

സോണിയ പ്രധാനമന്ത്രിയായാല്‍ സുഷമാ സ്വരാജ് തല മുണ്ഡനം ചെയ്ത് വെള്ളസാരിയുടുക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X