സോണിയ അധികാരമേറ്റാല്‍ പ്രക്ഷോഭം: ഉമാ ഭാരതി
ഭോപ്പാല്‍: സോണിയ ഗാന്ധി പ്രധാനമന്ത്രിയായാല്‍ ഇന്ത്യയെമ്പാടും പ്രക്ഷോഭം സംഘടിപ്പിയ്ക്കുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ഉമാ ഭാരതി വ്യക്തമാക്കി. സോണിയ പ്രധാനമന്ത്രിയായാല്‍ അതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിപദം രാജിവയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ ഉമ തള്ളിക്കളഞ്ഞു.
സോണിയ പ്രധാനമന്ത്രിയാവുന്നതിന് താന്‍ എതിരാണ്. തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിയ്ക്കുന്നതിന് സര്‍വ സ്വാതന്ത്യ്രവും ഉണ്ട്. ഇത് ഇന്ത്യയിലെ ജനങ്ങളുടെ വികാരമാണ്.
ജനവിധി സോണിയയെ പ്രധാനമന്ത്രിയാക്കാനുള്ളതല്ല. കോണ്‍ഗ്രസ് ഒരിയ്ക്കലും സോണിയയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ചിട്ടില്ല. സോണിയയെ പ്രധാനമന്ത്രിയാക്കുന്നത് കോണ്‍ഗ്രസിന് വോട്ട് ചെയ്ത ഭാരതീയരെ ചതിയ്ക്കലാണ്. ഉമാ ഭാരതി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications