ആന്റണിയ്ക്കെതിരെ കെ.പി. ഉണ്ണികൃഷ്ണന്‍
തിരുവനന്തപുരം: ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന പരോക്ഷസൂചന നല്കിക്കൊണ്ട് കെ.പി. ഉണ്ണികൃഷ്ണന്‍ രംഗത്തുവന്നതോടെ ആന്റണിയ്ക്കെതിരെ സമ്മര്‍ദ്ദമേറുന്നു.
കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയം കണക്കിലെടുത്ത് താന്‍ രാജിവയ്ക്കണോ വേണ്ടയോ എന്നത് സ്വന്തം മനസാക്ഷിയോട് ചോദിച്ച് ആന്റണി തീരുമാനിയ്ക്കട്ടെയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.പി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. മെയ് 16 ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉണ്ണികൃഷ്ണന്‍. എന്തായാലും ഇക്കാര്യത്തില്‍ അന്തിമമായ തീരുമാനം കൈക്കൊള്ളേണ്ടത് ഹൈക്കമാന്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഐസിസി അച്ചടക്കസമിതിയിലും സദാചാരസമിതിയിലും ഒക്കെ അംഗമായ ആന്റണി രാജിവയ്ക്കണോ വേണ്ടയോ എന്ന കാര്യം സ്വയം തീരുമാനിയ്ക്കണം. ആന്റണി രാജിവച്ചാല്‍ മുഖ്യമന്ത്രിയാകാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications