വിദ്യാസാഗര്‍ പുറത്ത്
ചേര്‍ത്തല: എസ്എന്‍ഡിപി പ്രസിഡന്റ് സി.കെ. വിദ്യാസാഗറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അവിശ്വാസപ്രമേയം പാസായി. ഇതോടെ വിദ്യാസാഗര്‍ ഫലത്തില്‍ അധികാരങ്ങളില്ലാത്ത പ്രസിഡന്റായി മാറും.
വിദ്യാസാഗറിനെ പുറത്താക്കാന്‍ യോഗം തുടങ്ങി
ചേര്‍ത്തല: എസ്എന്‍ഡിപി യോഗം പ്രസിഡന്റ് സി.കെ. വിദ്യാസാഗറിനെ പുറത്താക്കാനുള്ള തീരുമാനമെടുക്കാനുള്ള എസ്എന്‍ഡിപി സംയുക്ത കൗണ്‍സില്‍ യോഗം തുടങ്ങി.
മെയ് 16 ഞായറാഴ്ച രാവിലെയാണ് യോഗം ആരംഭിച്ചത്. ഈ യോഗത്തില്‍ വിദ്യാസാഗറിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കുന്നതിനുള്ള പ്രമേയം പാസാക്കുമെന്ന് കരുതുന്നു. 500ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അധ്യക്ഷതയിലാണ് യോഗം. പങ്കെടുക്കുന്ന ഭൂരിപക്ഷം അംഗങ്ങളും വെള്ളാപ്പള്ളിയോട് യോജിപ്പുള്ളവരാണ്. ക്ഷണമുണ്ടെങ്കിലും വിദ്യാസാഗര്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല.
പ്രസിഡന്റാകാന്‍ ഇനി രണ്ടുവര്‍ഷം കൂടി കാലാവധിയുണ്ടെങ്കിലും വിദ്യാസാഗര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസായാല്‍ അദ്ദേഹം അധികാരങ്ങളൊന്നുമില്ലാത്ത നാമമാത്ര പ്രസിഡന്റായി തുടരേണ്ടിവരും.












Click it and Unblock the Notifications