പിള്ളയെ മാറ്റണമെന്ന് യൂത്ത് കോണ്‍ഗ്രസ്
കോഴിക്കോട്: യുഡിഎഫിന്റെ ഐക്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിയ്ക്കുന്ന മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയെ യുഡിഎഫില്‍ നിന്ന് പുറത്താക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്.
മെയ് 16 ഞായറാഴ്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.പി. അനില്‍കുമാറാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ബാലകൃഷ്ണപിള്ള മന്ത്രിയായി അധികാരമേറ്റശേഷമാണ് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റതെന്നും അനില്‍കുമാര്‍ പറഞ്ഞു.
ഒരു വശത്ത് അധികാരം ഉപയോഗിക്കുകയും മറുവശത്ത് മുന്നണിയ്ക്കെതിരായി പ്രവര്‍ത്തിയ്ക്കുകയുമാണ് പിള്ള. പിള്ളയെ യുഡിഎഫില്‍ നിന്നും പുറത്താക്കുന്നതുവരെ യൂത്ത് കോണ്‍ഗ്രസ് സമരം തുടരും. പിള്ള വന്നതിന് ശേഷമാണ് കെഎസ്ആര്‍ടിസി അഴിമതിയുടെ കൂത്തരങ്ങായി മാറിയതെന്നും അനില്‍കുമാര്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications