Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഹരി വിപണി 564 പോയന്റ് ഇടിഞ്ഞു

മുംബൈ: വൈകീട്ട് വിപണി അവസാനിച്ചപ്പോള്‍ മുംബൈ ഓഹരി വിപണി സൂചിക 564 പോയന്റാണ് കുറഞ്ഞത്. 4505.71 ലാണ് മുംബൈ സൂചിക അവസാനിച്ചത്.ഒറ്റദിവസം കൊണ്ട് ഇത്രയും പോയന്റ് വിപണി തകരുന്നത് ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ ആദ്യ സംഭവമാണ്.

നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചികയും 196.65 പോയന്റ് താണു. 1385.75 ലാണ് ഇത് അവസാനിച്ചത്. എട്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ സൂചികയാണ് ഇരു സ്റോക്ക് എക്സ്ചേഞ്ചുകളിലും രേഖപ്പെടുത്തിയത്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളാണ് ഏറ്റവും കൂടുതല്‍ ഇടിവിന് വിധേയമായത്. പൊതുവേ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിലകളും 30 ശതമാനത്തോളം കുറഞ്ഞു.

ഇതിന് സമാനമായ ഓഹരി തകര്‍ച്ച ഇതിന് മുമ്പ് 1992 ലണ് ഉണ്ടായത്. അന്ന് ഹര്‍ഷദ് മേത്ത ഓഹരി കുംഭകോണമായിരുന്നു തകര്‍ച്ചയ്ക്ക് കാരണം. അന്നും തകര്‍ച്ച ഇത്രയും വലുതായിരുന്നില്ല.

ഓഹരി വിപണനം വീണ്ടും തുടങ്ങി
1.40 പിഎം
മെയ് 17, 2004

മുംബൈ: രണ്ട് മണിയ്ക്കൂര്‍ നിറുത്തി വച്ചശേഷം ഉച്ചയ്ക്ക് ഒന്ന് ഇരുപതോടെ വിപണി വീണ്ടും തുറന്നു. തുടര്‍ന്ന് ഓഹരിവിലയില്‍ നേരിയ കയറ്റം ദൃശ്യമായി.

എല്‍ ഐ സി, യു ടി ഐ തുടങ്ങിയ സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങള്‍ വിപണിയില്‍ എത്തിയതാണ് ഈ വിലത്തകര്‍ച്ച തടയലിന് കാരണമായതെന്ന് കരുതുന്നു.

ഓഹരിവിപണിയില്‍ തകര്‍ച്ച: വിപണനം നിറുത്തിവച്ചു
മെയ് 17, 2004

ദില്ലി: ബോംബെ, ദേശീയ ഓഹരി വിപണികളില്‍ ഉണ്ടായ വന്‍ തകര്‍ച്ചയെ തുടര്‍ന്ന് രണ്ട് മണിയ്ക്കൂര്‍ നേരം വിപണിയില്‍ ഓഹരി കച്ചവടം നിറുത്തിവച്ചു.

ഓഹരിവിപണി കഴിഞ്ഞ എട്ട് മാസത്തിനുള്ളിലെ ഏറ്റവും താഴ്ന്നനിലയിലെത്തി. മെയ് 17 തിങ്കളാഴ്ച വിപണിയില്‍ ഇടപാട് തുടങ്ങി അല്പസമയത്തിനുള്ളില്‍ 822 പോയിന്റാണ് ഇടിഞ്ഞത്. ഇതേ തുടര്‍ന്ന ് വിപണിയില്‍ ഇടപാട് നിര്‍ത്തിവച്ചു.

ഇന്ത്യയിലെ ഓഹരി വിപണിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒറ്റദിവസം വിപണി 800 ലേറെ പോയന്റ് തകരുന്നത്.

വിപണിയില്‍ ഏകദേശം രണ്ട്ലക്ഷം കോടിയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. രാജ്യത്തെ ലക്ഷക്കണക്കിന് ഇടപാടുകാരെയാണ് ഈ തകര്‍ച്ച പ്രതികൂലമായി ബാധിച്ചിരിയ്ക്കുന്നത്. പൊതുമേഖലാസ്ഥാപനത്തിന്റെ ഓഹരികള്‍ വിറ്റഴിയ്ക്കുന്നതിനെതിരെ ഇടതുപാര്‍ട്ടികള്‍ ശക്തമായ നിലപാടെടുത്തതാണ് ഓഹരി വിപണിയുടെ ഈ ദയനീയ തകര്‍ച്ചയ്ക്ക് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഓഹരി വിപണിയുടെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍സിംഗ് വിപണിയെക്കുറിച്ചുള്ള കോണ്‍ഗ്രസ് സഖ്യത്തിന്റെ നിലപാടിനെക്കുറിച്ച് പ്രസ്താവന നടത്തി.

രാവിലെ 10.15ന് വിപണി 550 പോയിന്റിന്റെ ഇടിവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ഒരു മണിയ്ക്കൂര്‍ നേരം ഇടപാട് നിര്‍ത്തിവച്ചിരുന്നു. പിന്നീട് 11.15ന് ഇടപാട് പുനരാരംഭിച്ചെങ്കിലും മൂന്ന് മിനിറ്റിനുള്ളില്‍ വിപണി 272 പോയിന്റ് കൂടി ഇടിഞ്ഞു. ഇതോടെയാണ് രണ്ട് മണിക്കൂര്‍ നേരത്തേയ്ക്ക് ഇടപാട് നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+