സോണിയ തിങ്കളാഴ്ച രാഷ്ട്രപതിയെ കാണില്ല
ദില്ലി: കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയ ഗാന്ധി മേയ് 17 തിങ്കളാഴ്ച രാഷ്ട്രപതി അബ്ദുള്‍ കലാമിനെ കാണാനുള്ള സാദ്ധ്യതയില്ല. ഇപ്പോഴത്തെ വിവരമനുസരിച്ച് മേയ് 18 ചൊവാഴ്ച ആയിരിയ്ക്കും സോണിയ രാഷ്ട്രപതിയെ കാണുക.
സോണിയ ഗാന്ധി തന്റെ വീട്ടില്‍ വിളിച്ച് കൂട്ടിയ രാഷ്ട്രീയ കൂടിയാലോചനാ യോഗത്തിന് ശഷം സോണിയയുടെ പൊളിറ്റിയ്ക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലാണ് ഇത് അറിയിച്ചത്.
പക്ഷേ പ്രണബ് മുക്കര്‍ജി തിങ്കളാഴ്ച തന്നെ രാഷ്ട്രപതിയെ കണ്ട് ഐക്യ പുരോഗമന മുന്നണി സര്‍ക്കാരുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം അറിയിയ്ക്കും. പുതു സര്‍ക്കാരുണ്ടാക്കാനായി സഖ്യം സോണിയയെ തിരഞ്ഞെടുത്ത കാര്യവും പ്രണബ് കലാമിനെ ധരിപ്പിയ്ക്കും. വിവിധ പാര്‍ട്ടികള്‍ സോണിയയെ പിന്തുണച്ചുകൊണ്ട് നല്‍കിയ കത്തും പ്രണബ് മുക്കര്‍ജി രാഷ്ട്രപതിയ്ക്ക് നല്‍കും. 280 എം പി മാരുടെ പിന്തുണയാണ് കോണ്‍ഗ്രസിനുള്ളത്.












Click it and Unblock the Notifications