കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതുപാര്‍ട്ടികള്‍ സര്‍ക്കാരില്‍ ചേരില്ല

  • By Staff
Google Oneindia Malayalam News

ദില്ലി: സോണിയയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ഇടതുപാര്‍ട്ടികള്‍ പങ്കാളികളാവില്ലെന്നറിയുന്നു. ഇടതുവൃത്തങ്ങള്‍ അനൗദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം.

മെയ് 17 തിങ്കളാഴ്ച ഇടതുപാര്‍ട്ടികള്‍ അവരുടെ നിലപാട് ഔദ്യോഗികമായി പ്രഖ്യാപിയ്ക്കും. സര്‍ക്കാരില്‍ പങ്കാളികളായാല്‍ ഉപപ്രധാനമന്ത്രി പദവിയും ആഭ്യന്തരവകുപ്പും ഇടതുപാര്‍ട്ടികള്‍ക്ക് നല്കാമെന്ന് സോണിയ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ പ്രലോഭനങ്ങളില്‍ വീഴാന്‍ ഇടതുപാര്‍ട്ടികള്‍ തയ്യാറല്ലെന്നാണ് കരുതുന്നത്.

തങ്ങള്‍ സര്‍ക്കാരില്‍ പങ്കാളികളായാല്‍ പ്രതിപക്ഷത്തിന്റെ മുഴുവന്‍ നേതൃത്വവും ബിജെപി കയ്യടക്കുമെന്ന ഭയം ഇടതുപാര്‍ട്ടികള്‍ക്കുണ്ട്. ഇടതുപാര്‍ട്ടികള്‍ ഇക്കുറി 60 സീറ്റുകള്‍ ലോക്സഭയില്‍ നേടിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X