Get Updates
Get notified of breaking news, exclusive insights, and must-see stories!

വിപണി തകര്‍ത്തവരെ ശിക്ഷിയ്ക്കും: മന്‍മോഹന്‍

ദില്ലി: ഓഹരി വിപണിയുടെ തകര്‍ച്ചയ്ക്ക് ആരെങ്കിലും കാരണക്കാരായുണ്ടെങ്കില്‍ അത് കണ്ടെത്തി നടപടി സ്വീകരിയ്ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍സിംഗ് പറഞ്ഞു. വിപണിയ്ക്കനുകൂലമായ സാഹചര്യം സൃഷ്ടിയ്ക്കുമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

ഇത് ആരെങ്കിലും കരുതിക്കൂട്ടി ചെയ്തതാണെന്ന് കരുതുന്നില്ല. എന്നാല്‍ അത് തള്ളിക്കളയാനും കഴിയില്ല.

ഓഹരി വിപണിയിലെ വന്‍തകര്‍ച്ചയെ തുടര്‍ന്ന് മെയ് 17 തിങ്കളാഴ്ച നടത്തിയ വിശദീകരണത്തിലാണ് മന്‍മോഹന്‍ ഇത് പറഞ്ഞത്. ധനമന്ത്രി ജസ്വന്ത് സിഹുമായി താന്‍ സംസാരിച്ചതായും അടിയന്തര നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഓഹരി നിക്ഷേപകര്‍ ഭയചകിതരാവേണ്ട കാര്യമില്ല.

പുതിയ സര്‍ക്കാര്‍ സ്വകാര്യവല്ക്കരണത്തിനെതിരല്ലെന്നും രാജ്യത്തിന്റെ വിശാലതാല്പര്യമനുസരിച്ച് ഇതുസംബന്ധിച്ച് തീരുമാനിയ്ക്കുമെന്നും കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍സിംഗ് പറഞ്ഞു.

ഇതിനിടെ ധനകാര സ്ഥാപനങ്ങളായ എല്‍ഐസി, യുടിഐ എന്നീ സ്ഥാപനങ്ങളോട് ഓഹരികള്‍ വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് വിപണിയിലെ തകര്‍ച്ച ഒഴിവാക്കാനായിട്ടാണ്. പക്ഷേ മേയ് 17 തിങ്കളാഴ്ചത്തെ ഒഹരി കച്ചവടം രണ്ട്സ്റോക്ക് എക്സ്ചേഞ്ചുകളും നിറുത്തി വച്ചിട്ടുണ്ട്. ചൊവാഴ്ച വിപണി എങ്ങനെ തുടങ്ങുമെന്ന് കണ്ടറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+