കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയുടെ സത്യപ്രതിജ്ഞ എന്‍ ഡി എ ബഹിഷ്കരിയ്ക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: ബി ജെ പിയും ദേശീയ ജനാധിപത്യ മന്നണിയിലെ (എന്‍.ഡി.എ) മറ്റ് പാര്‍ട്ടികളും സോണിയ ഗാന്ധിയുടെ സത്യപ്രതിജ്ഞ ബഹിഷ്കരിയ്ക്കും. എന്നാല്‍ സോണിയയുടെ വിദേശ പൗരത്ത്വം പ്രശ്നമാക്കി പ്രക്ഷോഭം സംഘടിപ്പിയ്ക്കില്ല.

ബി ജെ പി അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെങ്കയ്യ നായിഡുവിനോടൊപ്പം ദേശീയ ജനാധിപത്യ മുന്നണി കണ്‍വീനര്‍ ജോര്‍ജ്ജ് ഫെര്‍ണാണ്ടസും ഉണ്ടായിരുന്നു.

സ്ഥാനം ഒഴിയുന്ന പ്രധാനമന്ത്രി അതല്‍ ബിഹാരി വാജ്പേയി ചടങ്ങില്‍ പങ്കെടുക്കും. ജനവികാരം പ്രകടിപ്പിയ്ക്കാനായാണ് ദേശീയ ജനാധിപത്യ മുന്നണിയിലുള്ള പാര്‍ട്ടി അംഗങ്ങള്‍ ചടങ്ങ് ബഹിഷ്കരിയ്ക്കുന്നത് . എന്നാല്‍ സോണിയ ഗാന്ധിയുടെ വിദേശ ജന്മം പ്രധാന വിഷയമാക്കി പ്രക്ഷോഭം സംഘടിപ്പിയ്ക്കില്ലെങ്കിലും ഈ പ്രശ്നം പാര്‍ലമെന്റിന് അകത്തും പുറത്തും നിരന്തരം ഉന്നയിയ്ക്കും. സര്‍ക്കാരിനെ ബഹിഷ്കരിയ്ക്കാനും എന്‍ ഡി എ ഉദ്ദേശിയ്ക്കുന്നില്ല.

സോണിയ പ്രധാനമന്ത്രിയായാല്‍ രാജിവയ്ക്കുമെന്ന സുഷമ സ്വരാജിന്റെ നിലപാട് വ്യക്തിപരമാണെന്നായിരുന്നു വെങ്കയ്യ നായിഡുവിന്റെ നിലപാട്. അത് തടയാന്‍ പാര്‍ട്ടി തയ്യാറല്ല.

പ്രധാനമന്ത്രിയുടെ വീട്ടില്‍ നടന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. യോഗത്തില്‍ ഉപ പ്രധാനമന്ത്രി എല്‍. കെ. അദ്വാനി, സ്ഥാനം ഒഴിയുന്ന ധനമന്ത്രി ജസ്വന്ത് സിഹ് എന്നിവരും പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X