കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോമനാഥ് ചാറ്റര്‍ജി പ്രൊടെം സ്പീക്കര്‍

  • By Staff
Google Oneindia Malayalam News

ദില്ലി: മാര്‍ക്സിസ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സോമനാഥ് ചാറ്റര്‍ജി ആയിരിയ്ക്കും 14 ാം ലോക്സഭയിലെ പ്രൊടെം സ്പീക്കര്‍. സഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കും പുതിയ സ്പീക്കറുടെ സത്യപ്രതിജ്ഞയ്ക്കും സത്യവാചകം ചൊല്ലിക്കൊടുക്കുക സോമനാഥ് ചാറ്റര്‍ജി ആയിരിയ്ക്കും.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവെന്ന നിലയിലും ഇതേ രീതിയില്‍ നേരത്തേ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന നിലയിലുമാണ് ഈ ജോലിയ്ക്ക് സോമനാഥ് ചാറ്റര്‍ജിയെ തിരഞ്ഞെടുത്തത്. 13 ാം ലോക്സഭയിലും ഇദ്ദേഹമായിരുന്ന പ്രൊ ടെം സ്പീക്കര്‍. പത്താമത്തെ തവണയാണ് ഇദ്ദേഹം ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഒരു തവണ മാത്രമേ ഇദ്ദേഹം തിരഞ്ഞെടുപ്പില്‍ തോറ്റിട്ടുള്ളു. തൃണമൂല്‍ കോണ്‍ഗ്രസിലെ മമതാ ബാനര്‍ജിയായിരുന്നു അന്ന് എതിരാളി.

ലോക്സഭാ സ്പീക്കറായി പരിഗണിയ്ക്കുന്ന വരിലും സോമനാഥ് ചാറ്റര്‍ജിയുടെ പേര് വന്നിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X