ഉമാ ഭാരതി രാഷ്ട്രപതിയെ കണ്ടു
ദില്ലി: മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ഉമാ ഭാരതി രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനെ സന്ദര്‍ശിച്ചു.
സന്ദര്‍ശനം കഴിഞ്ഞ് പുറത്ത് വന്ന ഉമ ഭാരതി വാര്‍ത്താ ലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറായില്ല.
സോണിയാ ഗാന്ധി പ്രധാനമന്ത്രിയാവുന്നതിനെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ച ഉമ രാഷ്ട്രപതിയെ മേയ് 17 തിങ്കളാഴ്ച തന്നെ കണ്ടതില്‍ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശ വാദവുമായി സോണിയ രാഷ്ട്രപതിയെ കണുന്നത് ചൊവാഴ്ചയാണ്. ഇതിന് മുമ്പ് ഉമ രാഷ്ട്രപതിയെ കണ്ടതാണ് ഈ സന്ദര്‍ശനത്തിന്റെ പ്രാധാന്യം കൂട്ടുന്നത്.
സന്ദര്‍ശനം പത്ത് മിനിട്ടോളം മാത്രമായിരുന്നു. സോണിയ പ്രധാനമന്ത്രിയാവുന്നതിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് ബി ജെ പി നേതാവ് ഗോവിന്ദാചാര്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രക്ഷോഭവുമായി സഹകരിയ്ക്കുമെന്നും ഉമ ഭാരതി വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications