സി പി എം മന്ത്രിസഭയില്‍ ചേരില്ല
ദില്ലി: കോണ്‍ഗ്രസ് നേതൃത്ത്വം നല്‍കുന്ന പുതിയ കേന്ദ്ര സര്‍ക്കാരില്‍ ചേരേണ്ടതില്ലെന്ന് സി പി എം തീരുമാനിച്ചു.
സി പി എം നേതാവ് സോമനാഥ് ചാറ്റര്‍ജിയാണ് ഇക്കാര്യം വാര്‍ത്താ ലേഖകരെ അറിയിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി ഇക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യുകയായിരുന്നു.
വ്യത്യസ്ഥ നിര്‍ദ്ദേശങ്ങളാണ് പാര്‍ട്ടിയുടെ യോഗത്തില്‍ ഉയര്‍ന്നത്. എങ്കിലും യോഗം ഒടുവില്‍ സംയുക്തമായ ഒരു തീരുമാനം എടുത്തു.
പാര്‍ട്ടി ജനറല്‍ സെക്രട്ടരി ഹര്‍കിഷന്‍ സിഹ് സുര്‍ജിത്, ജ്യോതി ബസു, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ, പ്രകാശ് കാരാട്ട്, സീതാറാം യച്ചൂരി, വി എസ് അച്ചുതാന്ദന്‍, എം. എ ബേബി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ചില നേതാക്കള്‍ കേന്ദ്ര മന്ത്രിസഭയില്‍ ചേരണമെന്ന അഭിപ്രായം ഉന്നയിച്ചെങ്കിലും കേരളം, ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ ഇതിനെ ശക്തമായി എതിര്‍ത്തു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാരില്‍ ചേരണ്ടെന്ന തീരുമാനം എടുത്തത്.












Click it and Unblock the Notifications