തല മൊട്ടയടിച്ച് പി.സി. തോമസ്
കൊച്ചി: മൂവാറ്റുപുഴയില്‍ തിരഞ്ഞെടുപ്പ് വിജയം നേടിയതിന് വഴിപാടായി ഐഎഫ്ഡിപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ പി.സി. തോമസ് തല മൊട്ടയിച്ചു.
മൂവാറ്റുപുഴയിലെ വിജയത്തിന് ശേഷം വേളാങ്കണ്ണിമാതാവിനെ ദര്‍ശിച്ച ശേഷമാണ് പി.സി. തോമസ് തലമൊട്ടയടിച്ചത്. സ്വീകരണപരിപാടികളില്‍ പുതിയ തലയുമായി എത്തിയിരിക്കുന്ന പി.സി. തോമസിനെ കാണുമ്പോള്‍ ആളുകള്‍ക്ക് കൗതുകമേറെ.
വേളങ്കണ്ണി ദര്‍ശനത്തിന് തോമസിനൊപ്പമുണ്ടായിരുന്ന ഭാര്യ മേഴ്സിക്കുട്ടിയ്ക്കുപോലും തോമസ് തലമൊട്ടയിടിയ്ക്കുമെന്ന കാര്യം അറിയുമായിരുന്നില്ല. മുടിവെട്ടാന്‍ പോയപ്പോള്‍ തല പറ്റെ വെട്ടുമെന്ന് മാത്രമേ മേഴ്സിക്കുട്ടിയും കരുതിയുള്ളൂ. പതിവിന് വിപരീതമായി മൊട്ടത്തലയുമായി തിരിച്ചുവന്ന തോമസിനെ കണ്ടപ്പോള്‍ മേഴ്സിക്കുട്ടിയും അന്തം വിട്ടു.












Click it and Unblock the Notifications