മാണിയുടെ പാര്‍ട്ടി സഹായിച്ചു: തോമസ്
കോട്ടയം: തിരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ കേരളാ കോണ്‍ഗ്രസ്(എം) പ്രവര്‍ത്തകരും തന്നെ സഹായിച്ചുവെന്ന് മൂവാറ്റുപുഴ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്.
മെയ് 17 തിങ്കളാഴ്ച കോട്ടയം പ്രസ്ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ്(എം) ഭാരവാഹികള്‍ അടക്കമുള്ള സഹപ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പിന് മുമ്പും പിമ്പും തന്നെ വിളിച്ചിരുന്നുവെന്നും അവര്‍ വോട്ട് ചെയ്യാമെന്ന് ഉറപ്പ് നല്കിയിരുന്നുവെന്നും തോമസ് വെളിപ്പെടുത്തി.
കേരള കോണ്‍ഗ്രസി(എം)ല്‍ നിന്നും ഞാന്‍ പുറത്തുപോയതല്ല. എന്നെ പുറത്താക്കിയതാണ് എന്ന വിവരം നാട്ടുകാര്‍ മനസ്സിലാക്കിയെന്ന്വേണം കരുതാന്‍. അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. പാലായില്‍ പിന്നിലായതിന്റെ പേരില്‍ കെ.എം. മാണി രാജിവയ്ക്കണോ എന്ന ചോദ്യത്തിന് താനാണെങ്കില്‍ രാജിവച്ചേനെ എന്ന മറുപടിയാണ് പി.സി. തോമസ് നല്കിയത്.












Click it and Unblock the Notifications