കേരളത്തില്‍ ഓണ്‍ലൈന്‍ ലോട്ടറി വില്ക്കാം
ദില്ല: കേരളത്തില്‍ നിര്‍ത്തിവച്ച ഓണ്‍ലൈന്‍ ലോട്ടറി വില്പന പുനരാരംഭിയ്ക്കും. ഇതിന് അനുകൂലമായി മെയ് 17 തിങ്കളാഴ്ച സുപ്രിംകോടതി വിധി വന്ന സാഹചര്യത്തിലാണിത്.
കേരളത്തില്‍ ഓണ്‍ലൈന്‍ ലോട്ടറിവില്പന തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധി തിങ്കളാഴ്ച സുപ്രീംകോടതി സിംഗിള്‍ ബെഞ്ച് സ്റേചെയ്തിരിയ്ക്കുകയാണ്. ഓണ്‍ലൈന്‍ ലോട്ടറി ഉടമകള്‍ക്കും ഏജന്റുമാര്‍ക്കും ആശ്വാസമേകുന്നതാണ് ഈ സുപ്രീംകോടതി വിധി.
നേരത്തെ സുപ്രിംകോടതിയില്‍ ഓണ്‍ലൈന്‍ ലോട്ടറിയുടമകള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ സോളി സൊറാബ്ജിയാണ് ഹാജരായത്. സോളി സൊറാബ്ജിയ്ക്കെതിരെ ഒരു സാധാരണ അഭിഭാഷകനെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹാജരാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കുറ്റപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications