Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എല്‍സി: രണ്ട് പേര്‍ക്ക് ഒന്നാം റാങ്ക്

തിരുവനന്തപുരം: 2004 ലെ എസ് എസ് എല്‍ സി പരീക്ഷയില്‍ ഒന്നാം റാങ്ക് രണ്ട് പെണ്‍കുട്ടികളി പങ്കിട്ടു. ഇക്കുറി രണ്ട് പേര്‍ക്ക് ഒന്നാം റാങ്കുണ്ട്. ഒലവക്കോട് സെന്റ് തോമസ് സ്കൂളിലെ കെ. രമ്യ, തിരുവനന്തപുരം കവടിയാര്‍ നിര്‍മല ഭവന്‍ സ്കൂളിലെ ധന്യ.സി. എന്നിവരാണ് ഒന്നാം റാങ്ക് പങ്കിട്ടത്. ഇരുവരും 591 മാര്‍ക്ക് നേടി.

ആദ്യ റാങ്കുകള്‍ കൂടുതലും പെണ്‍കുട്ടികള്‍ക്കാണ്.

കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഷമില്‍ എം, കോഴിക്കോട് തിരുവാമ്പാടി ഇന്‍ഫാന്റ് ജീസസ് ഇഎംഎച്ച്എസിലെ മേബിള്‍ ബേബിയും രണ്ടാം റാങ്ക് പങ്കിട്ടു. 589 മാര്‍ക്കാണ് രണ്ടാം റാങ്ക്.

മൂന്നാം റാങ്ക് അഞ്ചുപേരാണ് പങ്കിട്ടത്. 588 ആണ് മാര്‍ക്ക്. മണ്ണാര്‍ക്കാട് എം.ഇ.ടി.എം എച്ച്എസിലെ ജാന്‍ഷര്‍ ഇ, ആലുവ നിര്‍മ്മല എച്ച്.എസ്.എസിലെ റീത്താമേരി തോമസ്, കൊല്ലം സെന്റ് ജോസഫ് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്കൂളിലെ സാഫി സലിം, തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് ഹൈസ്കൂളിലെ ആന്‍സി എ തിരുവനന്തപുരം കൈമനം എം.എം.ആര്‍.എച്ച്.എസിലെ ഷഫീഖ് എസ് എന്നിവരാണ് മൂന്നാം റാങ്ക് നേടിയത്.

എസ്.സി വിഭാഗത്തില്‍ കോഴിക്കോട് സെന്റ് മൈക്കിള്‍ സ്കൂളിലെ അശ്വതി അശോക് 586 മാര്‍ക്കോടെ ഒന്നാം റാങ്ക് നേടി. എസ്. ടി വിഭാഗത്തില്‍ തിരുവനന്തപുരം വഴതക്കാട് ചിന്മയാ വിദ്യാലയത്തിലെ ശ്രീജിത്ത് ജെ.എസ് 552 മാര്‍ക്കോടെ ഒന്നാം റാങ്ക് നേടി.

മെയ് 17 തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് വിദ്യാഭ്യാസവകുപ്പ് മന്ത്രി നാലകത്ത് സൂപ്പിയാണ് ഫലപ്രഖ്യാപനം നടത്തിയത്.

4,69,704 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 325200 കുട്ടികള്‍ വിജയിച്ചു. വിജയശതമാനം 70.06 ആണ്. 30,388 പേര്‍ക്ക് ഡിസ്റിംഗ്ഷനും 83,750 പേര്‍ക്ക് ഫസ്റ് ക്ലാസും 69,100 പേര്‍ക്ക് സെക്കന്‍ഡ് ക്ലാസും ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+