എസ് എസ് എല്‍ സിയ്ക്ക് 70 ശതമാനം വിജയം
തിരുവനന്തപുരം: മേയ് 17 തിങ്കളാഴ്ച പ്രഖ്യാപിച്ച എസ് എസ് എല്‍ സിയ്ക്ക് പരീക്ഷ എഴുതിയതില്‍ 70.6 ശതമാനം പേര്‍ വിജയിച്ചു.
247 സ്കൂളുകള്‍ 100 ശതമാനം വിജയം നേടി. തിരുവനന്തപുരം ഗവ.സിറ്റി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പരീക്ഷ എഴുതിയതില്‍ ഒരു കുട്ടിപോലും വിജയിച്ചില്ല. ഇവിടെ 23 കുട്ടികള്‍ പരീക്ഷ എഴുതിയിരുന്നു.
രാവിലെ പത്ത് മണിക്ക് വിദ്യാഭ്യാസവകുപ്പ് മന്ത്രി നാലകത്ത് സൂപ്പിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 4,69,704 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 325200 കുട്ടികള്‍ വിജയിച്ചു. വിജയശതമാനം 70.06 ആണ്. 30,388 പേര്‍ക്ക് ഡിസ്റിംഗ്ഷനും 83,750 പേര്‍ക്ക് ഫസ്റ് ക്ലാസും 69,100 പേര്‍ക്ക് സെക്കന്‍ഡ് ക്ലാസും ഉണ്ട്.
മോഡറേഷനില്ലാതെ 56.6 ശതമാനം കുട്ടികള്‍ വിജയിച്ചു. കഴിഞ്ഞ തവണ 52.52 ആയിരുന്നു മോഡറേഷനില്ലാതെയുള്ള വിജയശതമാനം.
പ്രൈവറ്റായി 1,30,240 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 66,370 പേര്‍ ജയിച്ചു.












Click it and Unblock the Notifications