ഇറാഖ് ഭരണകൗണ്‍സില്‍ തലവന്‍ കൊല്ലപ്പെട്ടു
ബഗ്ദാദ്: ഇറാഖിലെ ഭരണകൗണ്‍സിലിന്റെ തലവന്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു.
ഇറാഖില്‍ താല്ക്കാലിക ഭരണസംവിധാനമെന്ന നിലയില്‍ യുഎസ് ഏര്‍പ്പെടുത്തിയ ഭരണകൗണ്‍സിലിന്റെ മേധാവി അബ്ദെല്‍ സഹറാ ഒത്മാന്‍ ആണ് കൊല്ലപ്പെട്ടത്. മെയ് 17 തിങ്കളാഴ്ചയായിരുന്നു മധ്യബഗ്ദാദിലെ ഒരു യുഎസ് പരിശോധനകേന്ദ്രത്തില്‍ കാര്‍ബോംബ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായി കരുതുന്നു.
ഷിയാ നേതാവായ അബ്ദല്‍ സഹറാ ഇസ്ലാമിക് ദാവ പ്രസ്ഥാനത്തിന്റെ നേതാവ് കൂടിയായിരുന്നു. സംയുക്ത സേന ആസ്ഥാനത്തേയ്ക്ക് കടക്കാന്‍ പരിശോധനാ കവാടത്തിന് മുന്നില്‍ ക്യൂ നിന്നിരുന്ന മൂന്ന് കാറുകള്‍ സ്ഫോടനത്തില്‍ നിശ്ശേഷം കത്തിനശിച്ചു.












Click it and Unblock the Notifications