സോണിയ പ്രധാനമന്ത്രിയാവണമെന്ന് പ്രവര്‍ത്തകര്‍
ദില്ലി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി തന്നെ പ്രധാനമന്ത്രിയാവണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദില്ലിയില്‍ സോണിയാ ഗാന്ധിയുടെ വീട്ടിന് മുന്നില്‍ പ്രകടനം നടത്തി.
സംഘ കുടുംബ സംഘടനകള്‍ പ്രകടിപ്പിയ്ക്കുന്ന എതിര്‍പ്പിനെതിരെയും പ്രകടനക്കാര്‍ പ്രതികരിച്ചു. സോണിയയെ വിളിയ്ക്കൂ, രാഷ്ട്രത്തെ രക്ഷിയ്ക്കൂ എന്ന മുദ്രാവാക്യവുമായിട്ടാണ് പ്രകടനക്കാര്‍ എത്തിയത്. ബി ജെ പി നേതാക്കളായ സുഷമ സ്വരാജിനും ഉമാ ഭാരതിയ്ക്കും എതിരെയും പ്രകടനക്കാര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നുണ്ടായിരുന്നു.












Click it and Unblock the Notifications