സോണിയ തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി
ദില്ലി: സോണിയ പ്രധാനമന്ത്രിയാകാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെന്ന വാര്‍ത്ത കോണ്‍ഗ്രസ് വൃത്തങ്ങള്‍ നിഷേധിച്ചു.
ഈ പ്രശ്നം തിങ്കളാഴ്ച തന്നെ പരിഹരിച്ചിരുന്നതാണ്. ഇക്കാര്യത്തില്‍ പുതിയതായി ഒന്നും സംഭവിച്ചിട്ടില്ല. സോണിയ അല്ലാതെ മറ്റാരും പ്രധാനമന്ത്രിയാവുന്ന വിഷയം ഞങ്ങളുടെ മുന്നിലില്ല. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഓസ്കാര്‍ ഫെര്‍ണാണ്ടസ് വ്യക്തമാക്കി. സോണിയാ ഗാന്ധിയുടെ പൊളിറ്റിയ്ക്കല്‍ സെക്രട്ടറിയായ അഹമ്മദ് പട്ടേല്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയതായും ഓസ്കാര്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.
എന്നാലും മേയ് 18 ചൊവാഴ്ച വൈകീട്ട് നാല് മണിയ്ക്ക് ഘടക കക്ഷികളുടെ യോഗവും പിന്നീട് ആറര മണിയ്ക്ക് പാര്‍ലമെന്റ് കെട്ടിടത്തിലെ സെന്‍ട്രല്‍ ഹാളില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗവും വിളിച്ചത് അഭ്യൂഹങ്ങള്‍ തുടരാന്‍ ഇടയാക്കിയിരിയ്ക്കുകയാണ്.
പാര്‍ലമെന്ററി പാര്‍ട്ടി യോഗ തീരുമാനങ്ങള്‍ പുറത്ത് വരുന്നതുവരെ ഈ അഭ്യൂഹങ്ങള്‍ തുടരും.












Click it and Unblock the Notifications