പ്രധാനമന്ത്രിയാവാനില്ല: സോണിയ
ദില്ലി. പ്രധാനമന്ത്രി യാവാന്‍ താല്പര്യമില്ലെന്നും അതുകൊണ്ട് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനം ഒഴിയുന്നെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.
മേയ് 18 ന് വൈകീട്ട് വിളിച്ച് ചേര്‍ത്ത കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് സോണിയ നേതൃസ്ഥാനം ഒഴിയുന്ന കാര്യം അറിയിച്ചത്. ഇതിനെ കോണ്‍ഗ്രസ് എം പി മാര്‍ അതിനെ എതിര്‍ത്തു. തന്റെ മനസാക്ഷിയുടെ തീരുമാനമാണിതെന്നായിരുന്നു അതിന് സോണിയ നല്‍കിയ മറുപടി.
ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങിയല്ല ഈ തീരുമാനമെന്നും സോണിയ യോഗത്തില്‍ വ്യക്തമാക്കി. ഒരു മതേതര സര്‍ക്കാര്‍ രൂപീകരിയ്ക്കുകയാണ് പ്രധാന ലക്ഷ്യം. പ്രധാനമന്ത്രി പദം തന്റെ ലക്ഷ്യമല്ലെന്നും അധികാരം തന്റെ സ്വപ്നമല്ലെന്നും സോണിയ പറഞ്ഞു. എന്റെ തീരുമാനത്തെ നിങ്ങള്‍ വില കല്പിയ്ക്കണം. സോണിയ ഈ തീരുമാനം അറിയിച്ചെങ്കിലും എം പി മാര്‍ നിരന്തരം തീരുമാനം പുനപരിശോധിയ്ക്കണമെന്ന് സോണിയയോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു.
നാടകീയമായ രംഗങ്ങള്‍ക്കാണ് യോഗം സാക്ഷ്യം വഹിച്ചത്. രേണുകാ ചൗധിരിയേ പോലെ പലരും സോണിയ തീരുമാനം മാറ്റണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യോഗത്തില്‍ പൊട്ടി കരഞ്ഞു.
മേയ് 15 ന് നടന്ന പാര്‍ലമെന്ററി പാര്‍ട്ടിയോഗം എന്നാല്‍ പിന്നീട് സോണിയ പിന്‍വാങ്ങുകയായിരുന്നു.
പുതിയ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിഹായിരിയ്ക്കാനാണ് സാദ്ധ്യത.
മന്‍മോഹന്‍ സിഹ് സി പി എം നേതാക്കളെ കണ്ടു
കോണ്‍ഗ്രസ് വേദിയില്‍ തീരുമാനം ആയ ഉടനേ തന്നെ മന്‍മോഹന്‍ സിംഹ് സി പി എം നേതാക്കളെ പോയി കണ്ടിരുന്നു. മന്‍മോഹനോടൊപ്പം മുന്‍ പ്രധാനമന്ത്രി വി.പി. സിംഹ് കോണ്‍ഗ്രസ് നേതാക്കളായ അര്‍ജുന്‍ സിഹ്, ഗുലാം നബി ആസാദ് എന്നിവരും ഉണ്ടായിരുന്നു. മന്‍മോഹന്‍സിംഹിനെ പ്രധാനമന്ത്രിയാക്കാമെന്ന ആശയം സോണിയാ ഗാന്ധി തന്നെയാണ് കൊണ്ടുവന്നത്. സോണിയ പ്രധാനമന്ത്രിയാകുന്നതിനെതിരെ ഉണ്ടായ പ്രതികരണങ്ങളാണ് അതില്‍ നിന്ന് മാറാന്‍ അവരെ പ്രേരിപ്പിച്ചത്. പല ഘടക കക്ഷി നേതാക്കളും വീണ്ടും വീണ്ടും പ്രേരിപ്പിച്ചിട്ടും തീരുമാനത്തില്‍ നിന്ന് മാറാന്‍ സോണിയ തയ്യാറായില്ല.
കോണ്‍ഗ്രസ് നേതാവിനെ മാറ്റുന്ന കാര്യം തീരുമാനിച്ച ശേഷം വിവിധ ഘടക കക്ഷികളെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിയ്ക്കുകയായിരുന്നു. ആദ്യ ഘടത്തില്‍ സോണിയ മാറരുതെന്ന് ഘടക കക്ഷികള്‍ ശഠിച്ചെങ്കിലും പിന്നീട് കോണ്‍ഗ്രസ് നിര്‍ദ്ദേശിയ്ക്കുന്ന ആരേയും പിന്തുണയ്ക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് വിവിധ നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ചൊവാഴ്ച വൈകീട്ട് തന്നെ സാണിയ ഗാന്ധി പ്രധാനമന്ത്രിയാവാനില്ലെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നെങ്കിലും അത് കോണ്‍ഗ്രസ് നിഷേധിച്ചിരുന്നു. എങ്കിലും മന്‍മോഹന്‍ സി പി എം നേതാക്കളെ കണ്ടതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയായിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഹായാലും തങ്ങള്‍ക്ക് വിരോധമില്ലെന്ന് സി പി എം നേതാക്കളായ സീതാറാം യച്ചൂരിയും സോമനാഥ് ചാറ്റര്‍ജിയും പ്രഖ്യാപിച്ചത് കാര്യങ്ങള്‍ മാറുന്നു എന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു.
തുടര്‍ന്ന് ആറരയോടെ മന്‍മോഹന്‍ സിഹിന്റെ വീടിന്റെ സുരക്ഷാ ചുമതല കമാന്‍ഡൊകള്‍ ഏറ്റെടുത്തതും കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കി.
മേയ് 18 ചൊവാഴ്ച നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പതിവില്‍ നിന്ന് വ്യത്യസ്ഥമായി പ്രീയങ്കാ ഗാന്ധിയും പങ്കെടുത്തിരുന്നു. എം പി മാര്‍ മാത്രമാണ് സാധാരണ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുക.












Click it and Unblock the Notifications