വൈകീട്ട് ആറരയ്ക്ക് പാര്‍ലമെന്ററി പാര്‍ട്ടി യോഗം
ദില്ലി: മേയ് 18 വൈകീട്ട് ആറര മണിയ്ക്ക് കോണ്‍ഗ്രസ് വീണ്ടും പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചു.
എന്തിനാണ് ഈ യോഗമെന്ന് വ്യക്തമാക്കിയിട്ടില്ല. പാര്‍ലമെന്റ് കെട്ടിടത്തിലെ സെന്‍ട്രല്‍ ഹാളിലാണ് യോഗം.
പ്രധാനമന്ത്രി ആരാവുമെന്ന കാര്യം ഈ യോഗത്തില്‍ സോണിയാ ഗാന്ധി വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്. സോണിയ ഗാന്ധി പ്രധാനമന്ത്രിയാവാനില്ലെന്ന അഭ്യൂഹങ്ങള്‍ പരന്നിരിയ്ക്കുന്ന സാഹചര്യത്തില്‍ ഈ യോഗത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. സോണിയ തന്നെ പ്രധാനമന്ത്രിയാവകയാണെങ്കില്‍ ഈ യോഗത്തിന്റെ ആവശ്യമില്ല. സോണിയയെ കഴിഞ്ഞ ദിവസം നടന്ന യോഗം പാര്‍ലമെന്ററി കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. ഇനി പ്രധാനമന്ത്രിയാകാനുള്ള അവകാശം ഉന്നയിച്ചാല്‍ മാത്രം മതി. എന്നാല്‍ അതുണ്ടാവാതെ വീണ്ടും പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചിരിയ്ക്കുന്നത് മറ്റൊരു നേതാവിനെ തിരഞ്ഞൈടുക്കാനാണോയെന്ന് സംശയിയ്ക്കേണ്ടതുണ്ട്.
നാല് മണിയ്ക്ക് കോണ്‍ഗ്രസ് ഘടക കക്ഷികളുടെ യോഗവും സോണിയ വിളിച്ചിരുന്നു.


Click it and Unblock the Notifications