മന്‍മോഹന്‍ പ്രധാനമന്ത്രിയാവുന്നതില്‍ എതിര്‍പ്പില്ല: സി പി എം
ദില്ലി: സോണിയ ഗാന്ധി വിസമ്മതിയ്ക്കുകയാണെങ്കില്‍ മന്‍മോഹന്‍ സിഹ് പ്രധാനമന്ത്രിയാവുന്നതിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് സി പി എം വ്യക്തമാക്കി.
ചോദ്യത്തിന് മറുപടിയായി സോമനാഥ് ചാറ്റര്‍ജിയാണ് ഇത് വ്യക്തമാക്കിയത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ മന്‍മോഹന്‍ സിഹ് നല്ല ധനതത്ത്വ ശാസ്ത്രജ്ഞനും വ്യക്തിയുമാണെന്നായിരുന്നു സോമനാഥിന്റെ അഭിപ്രായം.
പ്രധാനമന്ത്രി സ്ഥാനം ഏല്‍ക്കാന്‍ മടിയ്ക്കുന്ന സോണിയയെ സി പി എം പ്രേരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയാണോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.
ഭരണഘടന അനുസരിച്ച് സോണിയയ്ക്ക് പ്രധാനമന്ത്രിയാകാവുന്നതാണ്. മാത്രമല്ല കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയയാണ്. സോമനാഥ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications