സേന നേതാവ് ആത്മഹത്യയ്ക്കൊരുങ്ങി
ഭോപാല്‍: സോണിയ പ്രധാനമന്ത്രിയാകുന്നതില്‍ പ്രതിഷേധിച്ച് മധ്യപ്രദേശിലെ ശിവസേന നേതാവ് തീകൊളുത്തി മരിയ്ക്കാന്‍ ശ്രമം നടത്തി. സേനാ ജനറല്‍ സെക്രട്ടറി പ്രമോദ് ചഗ് ആണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് മരിയ്ക്കാന്‍ ശ്രമിച്ചത്.
പക്ഷെ പൊലീസിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം ആത്മഹത്യാശ്രമം വിജയിച്ചില്ല. മധ്യപ്രദേശിലെ കോണ്‍ഗ്രസ് ആസ്ഥാനമന്ദിരത്തിന് മുന്നിലെ ജവഹര്‍ലാല്‍ നെഹ്രു പ്രതിമയ്ക്കടുത്തുവച്ചായിരുന്നു പ്രമോദ് ചഗിന്റെ ആത്മഹത്യാശ്രമം. കൂടെ പത്തോളം സേനാ പ്രവര്‍ത്തകരുമുണ്ടായിരുന്നു. എന്നാല്‍ തീകൊളുത്തും മുമ്പ് പൊലീസ് ചഗിനെയും കൂട്ടരെയും അറസ്റ് ചെയ്ത് നീക്കി.
ഓരോ ഇന്ത്യക്കാരന്റെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഈ നീക്കത്തിനെതിരെ ഇനിയും പ്രക്ഷോഭം തുടരുമെന്ന് ചഗ് അറിയിച്ചു.












Click it and Unblock the Notifications