Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ ബുധനാഴ്ച വീണ്ടും രാഷ്ട്രപതിയെ കാണും

ദില്ലി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി മേയ് 19 ബുധനാഴ്ച വീണ്ടും രാഷ്ട്രപതിയെകാണും. ചൊവാഴ്ച ഉച്ചയ്ക്ക് രാഷ്ടപതിയെ കണ്ടതിന് ശേഷം സോണിയ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബൂധനാഴ്ച കാണുമ്പോള്‍ വിവിധ പാര്‍ട്ടികളുടെ പിന്തുണാ രേഖകളും രാഷ്ടപതിയ്ക്ക് നല്‍കുമെന്നും സോണിയ പറഞ്ഞു.

ചൊവാഴ്ച നടന്നത് ഒരു ആദ്യ ഘട്ട കൂടികാഴ്ചയാണെന്നും സോണിയ പറഞ്ഞു. കോണ്‍ഗ്രസിനെ തുണയ്ക്കുന്ന പാര്‍ട്ടികളെക്കുറിച്ച് രാഷ്ട്രപതിയ്ക്ക് അറിയാന്‍ താല്പര്യമുണ്ടായിരുന്നു. ഇതായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. സമാജ് വാദി പാര്‍ട്ടി, അജിത് സിഹ് എന്നിവരില്‍ നിന്ന് കോണ്‍ഗ്രസിനെ തുണയ്ക്കുന്ന കത്ത് കിട്ടിയതായും രാഷ്ട്രപതി സോണിയയെ അറിയിച്ചു. സോണിയ - രാഷ്ട്രപതി കൂടികാഴ്ച 15 മിനിട്ടോളം നീണ്ടു.

സോണിയ 12.15 ന് രാഷ്ട്രപതിയെ കാണും
മെയ് 18, 2004

ദില്ലി: സോണിയാ ഗാന്ധി സര്‍ക്കാരുണ്ടാക്കാനുള്ള അവകാശ വാദം ഉന്നയിയ്ക്കാന്‍ മേയ് 18 ഉച്ചയ്ക്ക് 12.15 ന് രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനെ കാണും.

രാവിലെ 9.30 ന് കാണാനാണ് ഉദ്ദേശിച്ചിരുന്നെങ്കിലും അത് അവസാന നിമിഷം മാറ്റുകയായിരുന്നു.

മേയ് 17 തിങ്കളാഴ്ച വൈകീട്ട് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചുകൊണ്ടുള്ള ഒരു കത്ത് രാഷ്ട്രപതി സോണിയയ്ക്ക് നല്‍കിയിരുന്നു. ഏറ്റവും കൂടുതല്‍ എം പി മാരുള്ള പാര്‍ട്ടി കോണ്‍ഗ്രസ് ആയതുകൊണ്ടും ഏറ്റവും വലിയ മുന്നണി കോണ്‍ഗ്രസ് മുന്നണി ആയതുകൊണ്ടുമാണ് രാഷ്ട്രപതി സോണിയയെ ക്ഷണിച്ചത്. തിങ്കളാഴ്ച വൈകീട്ടോ ചൊവാഴ്ചയോ രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിച്ച് തന്നെ കാണാനായിരുന്നു കത്തില്‍ നിര്‍ദ്ദേശച്ചിരുന്നത്.

പ്രധനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള ഒരു കത്ത് സോണിയയ്ക്ക് രാഷ്ടപതി നല്‍കുമെന്നാണ് കരുതുന്നത്.

ഇതനുസരിച്ചാണ് ചൊവാഴ്ച രാവിലെ രാഷ്ട്രപതിയെ കാണാന്‍ നിശ്ചയിച്ചത്. എങ്കിലും പിന്നീട് അത് ഉച്ചയ്ക്കാക്കി മാറ്റി.

തിങ്കളാഴ്ച വൈകീട്ട് പെട്ടെന്ന് സോണിയ കോണ്‍ഗ്രസ് എം പി മാരെ തന്റെ വീടായ 10, ജന്‍പഥിലേയ്ക്ക് ചായയ്ക്ക് ക്ഷണിച്ചിരുന്നു. വൈകാതെ കോണ്‍ഗ്രസിനെ തുണയ്ക്കുന്ന കക്ഷി നേതാക്കലും ഇവിടെ എത്തി. തുടര്‍ന്ന് സോണിയയെ മാറ്റി മറ്റാരെയെങ്കിലും പ്രധാനമന്ത്രിയാക്കാന്‍ ആരോചിയ്ക്കുന്നതായി അഭ്യൂഹം പരന്നു. എന്നാല്‍ രാത്രി ഒമ്പത് മണിയോടെ മന്‍മോഹന്‍ സിഹും പ്രണബ് മുഖര്‍ജിയും എം പിമാരുടെ മുന്നിലെത്തി രാഷ്ട്രപതിയുടെ കത്ത് സോണിയയ്ക്ക് കിട്ടിയ കാര്യം അറിയിച്ചു. ചൊവാഴ്ച സോണിയ രാഷ്ട്രപതിയെ സന്ദര്‍ശിയ്ക്കുമെന്നും മന്‍മോഹനാണ് അറിയിച്ചത്.

യാതൊരു അഭ്യൂഹങ്ങളും ആവശ്യമില്ലെന്ന് പിന്നീട് പ്രണബ് മുഖര്‍ജിയും പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+