സോണിയ ബുധനാഴ്ച അധികാരമേല്ക്കും
ദില്ലി: പ്രധാനമന്ത്രിയായി സോണിയാ ഗാന്ധി മെയ് 19 ബുധനാഴ്ച അധികാരമേല്ക്കും. ബുധനാഴ്ച രാവിലെ 9.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
പുതിയ സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം സോണിയയെ ക്ഷണിച്ചിരുന്നു. സോണിയ ചൊവാഴ്ച രാവിലെ രാഷ്ട്രപതിയെ കാണും. ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവായതിനാലാണ് സോണിയയെ മന്ത്രിസഭയുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചതെന്ന് രാഷ്ട്രപതി പറഞ്ഞു.
ബിജെപി ഉയര്‍ത്തുന്ന എതിര്‍പ്പ് കണക്കിലെടുത്ത് ഒരു പക്ഷെ സോണിയ പ്രധാനമന്ത്രി ആയേക്കില്ലെന്ന് അഭ്യൂഹം പരന്നിരുന്നു. പക്ഷെ വൈകുന്നേരം കോണ്‍ഗ്രസ് നേതാക്കളുടെയും ഇതരഘടകകക്ഷികളുടെയും യോഗത്തില്‍ സോണിയ തന്നെയാണ് പ്രധാനമന്ത്രിയാവുക എന്ന് പ്രഖ്യാപനമുണ്ടായി. ഇതോടെ ഇത് സംബന്ധിച്ച അവ്യക്തതകള്‍ നീങ്ങി.












Click it and Unblock the Notifications