സുഷമ സന്യാസജീവിതം നയിയ്ക്കും
ദില്ലി: സോണിയാഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാവുന്നതില്‍ പ്രതിഷേധിച്ച് സന്യാസിനീതുല്ല്യമായ ജീവിതം നയിയ്ക്കാന്‍ ബിജെപി നേതാവ് സുഷമാ സ്വരാജ് തീരുമാനിച്ചു.
സോണിയാഗാന്ധി പ്രധാനമന്ത്രിയാവുന്ന ദിവസം താനും ഭര്‍ത്താവും എംപി സ്ഥാനം രാജിവയ്ക്കുമെന്ന് സുഷമാ സ്വരാജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സോണിയാഗാന്ധിയുടെ സത്യപ്രതിജ്ഞാദിവസമായ ബുധനാഴ്ച സുഷമാ സ്വരാജ് തല മുണ്ഡനം ചെയ്യും. വെള്ള സാരിയുടുക്കും. വെറും തറയില്‍ മാത്രമേ ഉറങ്ങൂ. വറുത്ത ധാന്യങ്ങള്‍ മാത്രം ഭക്ഷിയ്ക്കും. മെയ് 18 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് സുഷമാ സ്വരാജ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സോണിയയുടെ വിദേശജന്മ പ്രശ്നത്തില്‍ ഞാന്‍ പോരാടും. രാജ്യത്തിന്റെ അഭിമാനത്തിന്റെയും അന്തസ്സിന്റെയും പ്രശ്നമാണിത്. - സുഷമാ സ്വരാജ്പറഞ്ഞു.












Click it and Unblock the Notifications