സോണിയയ്ക്കെതിരെ സുഷമയും രാഷ്ട്രപതിയെ കണ്ടു
ദില്ലി: സോണിയാ ഗാന്ധി പ്രധാനമന്ത്രി ആകുന്നതിനെതിരെയുള്ള പ്രതിഷേധം അറിയിയ്ക്കാനായി ബി.ജെ.പി. നേതാവ് സുഷമാ സ്വരാജും രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാമിനെ കണ്ടു.
മേയ് 18 ചൊവാഴ്ച ഉച്ചയ്ക്ക് സോണിയ രാഷ്ട്രപതിയെ സന്ദര്‍ശിച്ചതിന് പിന്നാലേയായിരുന്നു സുഷമയുടെ സന്ദര്‍ശനം. സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിലുള്ള തന്റെ എതിര്‍പ്പ് രാഷ്ട്രപതിയ്ക്ക് എഴുതി നല്‍കിയിട്ടുണ്ടെന്ന് സുഷമ പറഞ്ഞു. എന്നാല്‍ രാഷ്ട്രപതിയുമായി നടന്ന ചര്‍ച്ചകളെക്കുറിച്ച് പറയാന്‍ സുഷമ തയ്യാറായില്ല.
മേയ് 17 തിങ്കളാഴ്ച ഇതേ അഭിപ്രായം പ്രകടിപ്പിയ്ക്കാനായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ഉമാ ഭാരതിയും രാഷ്ട്രപതിയെ കണ്ടിരുന്നു.












Click it and Unblock the Notifications