Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയയ്ക്കെതിരെ സ്വാമി നിയമയുദ്ധത്തിന്

ദില്ലി: ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി സോണിയാഗാന്ധിയ്ക്കെതിരെ നിയമയുദ്ധത്തിന്. സോണിയാഗാന്ധിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കരുതെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി നേരത്തെ രാഷ്ട്രപതിയ്ക്ക് കത്ത് നല്കിയിരുന്നെങ്കിലും അത് രാഷ്ട്രപതി തള്ളി.

വിദേശത്ത് ജനിച്ച ഒരാളെ പ്രധാനമന്ത്രിയാക്കാന്‍ ഇറ്റലിയില്‍ നിയമമില്ലെന്നിരിയ്ക്കെ, ഇന്ത്യന്‍ പൗരത്വ നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരം സോണിയാഗാന്ധിയ്ക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ അര്‍ഹതയില്ലെന്നാണ് സുബ്രഹ്മണ്യം സ്വാമി വാദിച്ചത്. പക്ഷെ ഈ വാദം രാഷ്ട്രപതി തള്ളി.

പക്ഷെ വിട്ടുകൊടുക്കാന്‍ സുബ്രഹ്മണ്യം സ്വാമി തയ്യാറല്ല. ദില്ലി ഹൈക്കോടതിയില്‍ സോണിയയ്ക്കെതിരായ പഴയൊരു കേസ് വീണ്ടും പൊടിതട്ടിയെടുക്കുകയാണ് സ്വാമി. ബിജെപി അധികാരത്തിലുള്ളപ്പോള്‍ സ്വാമി തന്നെ സോണിയയ്ക്കെതിരെ നല്കിയ കേസാണിത്. ഇന്ത്യയുടെ പരമ്പരാഗത കരകൗശലവസ്തുക്കള്‍ സോണിയാഗാന്ധിയുടെ അമ്മയും സഹോദരിയും കൂടി ഇന്ത്യയില്‍ നിന്നും ഇറ്റലിയിലേക്ക് കടത്തിയെന്നതായിരുന്നു ഈ കേസ്.

പക്ഷെ സിബിഐ ഈ കേസ് ശരിയായി അന്വേഷിച്ചില്ലെന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ പരാതി. സോണിയാഗാന്ധിയുടെ ഇറ്റലിയിലെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കട കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞാണ് സിബിഐ ഈ കേസന്വേഷണം നിര്‍ത്തിയത്. എന്നാല്‍ അന്ന് ഹൈക്കോടതി ഈ കേസില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ സിബിഐയോട് നിര്‍ദേശിച്ചു. പക്ഷെ സിബിഐ അപൂര്‍ണ്ണമായ ഒരു ഇന്റര്‍പോള്‍ റിപ്പോര്‍ട്ടാണ് നല്കിയത്. സോണിയ പ്രശ്നത്തില്‍ ബിജെപി സോണിയയുമായി ഒത്തുകളിയ്ക്കുകയാണെന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണം. എന്തായാലും ഈ കേസ് വീണ്ടും ഹൈക്കോടതിയില്‍ വാദിയ്ക്കാനാണ് സുബ്രഹ്മണ്യം സ്വാമിയുടെ നീക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+