ഉമാഭാരതി രാജിനല്കി
ദില്ലി: വിദേശിയായ സോണിയാഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയാവുന്നതില്‍ പ്രതിഷേധിച്ച് താന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുകയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതി.
താന്‍ രാജിക്കത്ത് ബിജെപി പ്രസിഡന്റ് വെങ്കയ്യ നായിഡുവിന് നല്കിയിട്ടുണ്ടെന്ന് ഉമാഭാരതി മെയ് 18 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സോണിയാഗാന്ധി പ്രധാനമന്ത്രിയാകുന്നതില്‍ പ്രതിഷേധിച്ച് താന്‍ രാജവ്യാപകമായി പ്രക്ഷോഭം തുടങ്ങുമെന്നും ഉമാഭാരതി അറിയിച്ചു.
മേയ് 18 ന് കേദാര്‍ നാഥിലേയ്ക്ക് പോവുകയാണ് ഉമാ ഭാരതി. അവിടെ നിന്ന് രാജികത്ത് ഗവര്‍ണര്‍ക്ക് ഫാക്സ് ചെയ്യും. വിദേശി പ്രധാനമന്ത്രിയാവുന്നത് ഇന്ത്യയുടെ സുരക്ഷയ്ക്ക് അപകടമാണെന്ന് മാത്രമല്ല അത് ഇന്ത്യാക്കാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രശ്നമാണ്.












Click it and Unblock the Notifications