ആന്റണി ഒഴിയണം: പി.സി. ചാക്കോ
കൊച്ചി: തിരഞ്ഞെടുപ്പിലെ പരാജയം കണക്കിലെടുത്ത് എ.കെ. ആന്റണി മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ ആവശ്യപ്പെട്ടു. മെയ് 18 ചൊവാഴ്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ചാക്കോ.
അപമാനം നിറഞ്ഞ ഈ തോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് പി.പി. തങ്കച്ചന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണം. ആന്റണിയും തങ്കച്ചനും ഈ തോല്‍വിയുടെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് മാപ്പ് ചോദിയ്ക്കണം. തിരഞ്ഞെടുപ്പിലെ നാണം കെട്ട പരാജയത്തിന് ശേഷം ആന്റണി പാലിക്കുന്ന മൗനം വിചിത്രമാണെന്നും ചാക്കോ പറഞ്ഞു.
കെപിസിസി പ്രസിഡന്റായ തങ്കച്ചന്‍ കുറ്റവാളികളെയെല്ലാം രക്ഷിയ്ക്കാനാണ് ശ്രമിച്ചത്. ഇത് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തി. കേരളത്തിലെ കാര്യങ്ങളെല്ലാം താന്‍ ഹൈക്കമാന്റിനെ ബോധ്യപ്പെടുത്തുമെന്നും ചാക്കോ പറഞ്ഞു.












Click it and Unblock the Notifications