കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീകലയ്ക്കും അല്‍ഫോണ്‍സിനും റഹ്മാനും റാങ്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പ്രസ് ടു പരീക്ഷയില്‍ ആര്‍ട്ട്സ് ഗ്രൂപ്പില്‍ കെ. എം. ശ്രീകലയ്ക്കും (തൃസൂര്‍ കലമാണ്ഡലം ആര്‍ട്ട്സ് സ്കൂള്‍) ഹ്യൂമാനിറ്റീസില്‍ സി. എ. അല്‍ഫോണ്‍സിനും (സേക്രട്ട് ഹാര്‍ട്ട് എച്ച്. എസ്., തേവര) സയന്‍സ് ഗ്രൂപ്പില്‍ എ. റഹ്മാനും (സെന്റ് ജോസഫ് സേള്‍സ് സ്കൂള്‍) ഒന്നാം റാങ്ക് നേടി.

പ്ലസ് ടു വിജയശതമാനം 59.09; റാങ്കുകള്‍ ഏറെയും പെണ്‍കുട്ടികള്‍ക്ക്

തിരുവനന്തപുരം: പ്ലസ് പരീക്ഷയില്‍ വിജയിച്ചത് 59.09 ശതമാനം വിദ്യാര്‍ത്ഥികളാണ്. പത്താം ക്ലാസ് പരീക്ഷയിലെന്നപോലെ ഈ പരീക്ഷയിലും റാങ്കുകള്‍ ഏറെയും പെണ്‍കുട്ടികള്‍ നേടി.

2003 ലേക്കാള്‍ 0.16 ശതമാനം വിജയം കുറവായ ഇത്തവണ 59.09 ആണ് വിജയശതമാനം. കഴിഞ്ഞതവണ 59.25 ശതമാനമായിരുന്നു.

സയന്‍സ് ഗ്രൂപ്പില്‍ 600ല്‍ 584 മാര്‍ക്ക് നേടി കോഴിക്കോട് സെന്റ് ജോസഫ്സ് എഐ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എമിനി എ.റഹ്മാന്‍, ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ 600ല്‍ 565 മാര്‍ക്ക് നേടി എറണാകുളം തേവര സേക്രട്ട് ഹേര്‍ട്ട് എച്ച്.എസ്.എസിലെ സി.എ. അല്‍ഫോണ്‍സ, കൊമേഴ്സ് ഗ്രൂപ്പില്‍ 600ല്‍ 574 മാര്‍ക്ക് നേടി കോട്ടയം മൗണ്ട് കാര്‍മല്‍ എച്ച്.എസ്.എസിലെ സരിന്‍ മാണി, ടെക്നിക്കല്‍ ഗ്രൂപ്പില്‍ 600ല്‍ 580 മാര്‍ക്ക് നേടി എറണാകുളം കലൂര്‍ മോഡല്‍ ടെക്നിക്കല്‍ എച്ച്.എസ്. എസിലെ ജോര്‍ജ് ടോം, ആര്‍ട്സ് ഗ്രൂപ്പില്‍ 600ല്‍ 421 മാര്‍ക്ക് നേടി തൃശൂര്‍ കലാമണ്ഡലം ആര്‍ട്സ് എച്ച്.എസ്.എസിലെ കെ.എം.ശ്രീകല എന്നിവര്‍ യഥാക്രമം ഒന്നാം റാങ്ക് നേടി.

ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ കണ്ണൂര്‍ വെള്ളോറ ടാഗോര്‍ മെമ്മോറിയല്‍ എച്ച്.എസ്.എസിലെ പി.കെ. റിജു, കൊല്ലം ഭൂതക്കുളം ഗവണ്‍മെന്റ് എച്ച്.എസ്.എസിലെ എസ്.വി. ഗായത്രി എന്നിവര്‍ 508 മാര്‍ക്കോടെയും കോമേഴ്സ് വിഭാഗത്തില്‍ പത്തനംതിട്ട കുന്നം ചെങ്ങരൂര്‍ എസ്.ടി.ബി.സി എച്ച്.എസ്.എസി ലെ കെ.ആര്‍. ശ്രീലക്ഷ്മി 522 മാര്‍ക്കോടെയും ടെക്നിക്കല്‍ വിഭാഗത്തില്‍ എറണാകുളം കലൂര്‍ മോഡല്‍ ടി.എച്ച്.എസ്.എസിലെ ആര്‍. നന്ദിനീദേവി 563 മാര്‍ക്കോടെയും പട്ടികജാതി വിഭാഗത്തില്‍ ഒന്നാംറാങ്ക് നേടി.

പട്ടികവര്‍ഗ വിഭാഗത്തില്‍ ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ 495 മാര്‍ക്കോടെ എറണാകുളം സെന്റ് തെരേസാസ് സി.ജി.എച്ച്. എസ്.എസിലെ ലിഡിയ വര്‍ക്കി, കോമേഴ്സില്‍ 481 മാര്‍ക്കോടെ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിലെ സോണിയ ജയിംസ്, ടെക്നിക്കല്‍ ഗ്രൂപ്പില്‍ 476 മാര്‍ക്കോടെ ഇടുക്കി തൊടുപുഴ ടെക്നിക്കല്‍ എച്ച്.എസ്.എസിലെ ജോസ്മോന്‍ പി. ജോര്‍ജും ഒന്നാംറാങ്ക് നേടി.

ആര്‍ട്സ് ഗ്രൂപ്പില്‍ മൂന്നു റാങ്കുകളും കലാമണ്ഡത്തിലെ സ്കൂളിനാണ്. ടെക്നിക്കല്‍ ഗ്രൂപ്പില്‍ മൂന്നു റാങ്കുകളും കലൂര്‍ ടി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍ നേടി.

സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ്, ആര്‍ട്സ് ഗ്രൂപ്പുകളില്‍ ആദ്യത്തെ മൂന്നു റാങ്കുകാരില്‍ എല്ലാവരും പെണ്‍കുട്ടികളാണ്. ടെക്നിക്കല്‍ ഗ്രൂപ്പില്‍ മാത്രമാണ് രണ്ട് ആണ്‍കുട്ടികള്‍ ആദ്യ റാങ്ക് പട്ടികയില്‍ സ്ഥാനം പിടിച്ചത്.

പട്ടികജാതി വിഭാഗത്തില്‍ സയന്‍സ് ഗ്രൂപ്പില്‍ 600ല്‍ 568 മാര്‍ക്ക് നേടി തൃശൂര്‍ സെന്റ് ക്ലേര്‍ ജി.എച്ച്.എസ്.എസിലെ അനുജി.പി.സുപ്രന്‍ ഒന്നാം റാങ്ക് നേടി. പട്ടികവര്‍ഗ വിഭാഗത്തില്‍ സയന്‍സ് ഗ്രൂപ്പില്‍ 600ല്‍ 508 മാര്‍ക്ക് നേടി കോതമംഗലം മാര്‍ ബേസില്‍ എച്ച്.എസ്.എസിലെ ജി. പ്രണവിനാണ് ഒന്നാം റാങ്ക്.

പൊതുവിഭാഗത്തില്‍ രണ്ടും മൂന്നും റാങ്കുകാരുടെ വിവരങ്ങള്‍ ചുവടെ.

സയന്‍സ് ഗ്രൂപ്പ്: രണ്ടാംറാങ്ക്: തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ.ജി.എച്ച്.എസ്.എസിലെ കെ.എസ്. ലിനി, തൃശൂര്‍ വിവേകോദയം ബി.എച്ച്.എസ്.എസിലെ സൗമ്യ എം. നമ്പീശന്‍ (583 മാര്‍ക്ക്).

മൂന്നാംറാങ്ക്: കോഴിക്കോട് സെന്റ് ജോസഫ്സ് എ.ഐ ഗേള്‍സ് എച്ച്.എസ്.എസിലെ സനം ലത്തീഫ്, തൃശൂര്‍ സെന്റ് ക്ലയേഴ്സ് ജി.എച്ച്.എസ്.എസിലെ ടി.വി. അനുപമ (581).

ഹ്യൂമാനിറ്റീസ് ഗ്രൂപ്പ്: രണ്ടാംറാങ്ക്: എറണാകുളം കാലടി ബ്രഹ്മോദയം എച്ച്.എസ്.എസിലെ ദീപ വിജയന്‍ (562). മൂന്നാംറാങ്ക്: കോട്ടയം ഭരണങ്ങാനം സെന്റ് മേരീസ് ബി.എച്ച്.എസ്.എസിലെ ധന്യ തോമസ് (551).

കോമേഴ്സ് ഗ്രൂപ്പ്: രണ്ടാംറാങ്ക്: കോട്ടയം മൗണ്ട് കാര്‍മല്‍ എച്ച്.എസ്.എസിലെ അഞ്ജല ആലിസ് വര്‍ഗീസ് (571), മൂന്നാംറാങ്ക്: കോഴിക്കോട് സെന്റ് ജോസഫ്സ് എ.ഐ. ഗേള്‍സ് എച്ച്.എസ്.എസിലെ എം.പി. ലക്ഷ്മി (566).

ടെക്നിക്കല്‍: രണ്ടാംറാങ്ക്: എറണാകുളം കലൂര്‍ മോഡല്‍ ടി.എച്ച്.എസ്.എസിലെ മിന്നു ബാബു, ഇതേ സ്കൂളിലെ ഫ്രാന്‍സി വര്‍ഗീസ് (577). മൂന്നാംറാങ്ക്: ഇതേ സ്കൂളിലെ അമിത വി. രാഘവ് (576).

ആര്‍ട്സ് ഗ്രൂപ്പ്: രണ്ടാംറാങ്ക്: തൃശൂര്‍ കലാമണ്ഡലം ആര്‍ട്ട്സ് എച്ച്.എസ്.എസിലെ അനു ബാലചന്ദ്രന്‍ (414), മൂന്നാംറാങ്ക്: കലാമണ്ഡലം സ്കൂളിലെതന്നെ ലോനിഷ വിജയനാഥ് (411).

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X