അടിമുടി മാറ്റം വരുത്തണം: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ പരാജയം കണക്കിലെടുത്ത് കോണ്‍ഗ്രസിനകത്തും മുന്നണിയിലും അടിമുടി മാറ്റങ്ങള്‍ വരുത്തണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി.
എല്ലാ വിമര്‍ശനങ്ങളും ഇക്കാര്യത്തില്‍ കണക്കിലെടുക്കും. അടിമുടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. പക്ഷെ പരാജയഭാരം വ്യക്തികളില്‍ അടിച്ചേല്പിക്കുന്നത് ശരിയല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മൂവാറ്റുപുഴ, അടൂര്‍ എന്നിവിടങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പരാജയത്തിന് മുന്നണിയിലെ തന്നെ ചിലര്‍ കൂട്ടുനിന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിയ്ക്കും. താന്‍ മുഖ്യമന്ത്രിയാകണമെന്ന വാദത്തില്‍ കഴമ്പില്ല. - ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications