കോണ്‍ഗ്രസ് എംപിമാര്‍ രാജിയ്ക്കൊരുങ്ങുന്നു
ദില്ലി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ കോണ്‍ഗ്രസ് എംപിമാരും സോണിയയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജിവയ്ക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അംബികാസോണി.
മെയ് 19 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അംബികാസോണി. എംപിമാരുടെ രാജിക്കത്ത് പാര്‍ട്ടി പ്രസിഡന്റായ സോണിയാഗാന്ധിയ്ക്ക് നല്കും.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാബ് നബി ആസാദ്, അര്‍ജുന്‍സിംഗം, അഹമ്മദ് പട്ടേല്‍ എന്നിവര്‍ എംപിമാരുടെ രാജിക്കത്തുമായി സോണിയയെ ബുധനാഴ്ച വൈകീട്ട് കാണുമെന്നും അംബികാ സോണി പറഞ്ഞു.












Click it and Unblock the Notifications