Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയയ്ക്ക് വേണ്ടി കോണ്‍ഗ്രസ് ധര്‍ണ്ണ

ദില്ലി: പ്രധാനമന്ത്രി പദം നിരസിച്ച തീരുമാനം പിന്‍വലിയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സോണിയയുടെ വസതിയ്ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തുകയാണ്.

തീരുമാനം മാറ്റണമെന്ന മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 10, ജനപഥ് വസതിയ്ക്ക് മുന്നില്‍ കുത്തിയിരിപ്പ്സമരം തുടരുന്നു. ഒന്നുകില്‍ സോണിയ, അല്ലെങ്കില്‍ ആരും വേണ്ട എന്ന മുദ്രാവാക്യമാണ് പ്രവര്‍ത്തകര്‍ മുഴക്കുന്നത്. സോണിയയുടെ തീരുമാനം മാറുമെന്ന പ്രതീക്ഷയോടെ മെയ് 18 ചൊവാഴ്ച രാത്രിയിലും ഈ പ്രവര്‍ത്തകര്‍ ജനപഥ് 10ന് മുമ്പില്‍ കാത്തുനിന്നിരുന്നു.

മരിയ്ക്കും വരെ സമരം ചെയ്യുമെന്ന നിലപാടിലാണ് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ നാഷണല്‍ സ്റുഡന്റ്സ് യൂണിയന്‍ പ്രവര്‍ത്തകര്‍. അവസാനനിമിഷം സോണിയ അവരുടെ തീരുമാനം മാറ്റുമെന്ന പ്രതീക്ഷയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

ചൊവാഴ്ച സോണിയ ഈ തീരുമാനം പ്രഖ്യാപിയ്ക്കുന്നതിന് മുമ്പായും 10, ജന്‍പഥിന് മുന്നില്‍ ഇതേ തരം പ്രകടനങ്ങള്‍ നടന്നിരുന്നു. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ഒരു മുന്‍ എം പി സ്വന്തം തലയ്ക്ക് നേരെ കൈത്തോക്ക് ചൂണ്ടി ആത്മഹത്യാ ശ്രമം നടത്തിയത് പ്രക്ഷുബ്ധമായ രംഗങ്ങള്‍ക്ക് കാരണമായി. പിന്നീട് പൊലീസ് ഈയാളെ അറസ്റ് ചെയ്ത് നീക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+