വൈകീട്ട് വീണ്ടും സഭാ കക്ഷിയോഗം
ദില്ലി: കോണ്‍ഗ്രസിന്റെ പുതിയ ലോക്സഭാ കക്ഷിയോഗം മേയ് 19 വൈകീട്ട് നടക്കും. പുതിയ യോഗവിവരം എല്ലാ എം പിമാരേയും അറിയിച്ചിട്ടുണ്ട്.
പാര്‍ലമെന്റ് കെട്ടിടത്തിലെ സെന്‍ട്രല്‍ ഹാളില്‍ വൈകീട്ട് അഞ്ച് മണിയ്ക്കാണ് യോഗം നടക്കുന്നത്. ഈ യോഗത്തില്‍ ഡോ. മന്‍മോഹന്‍ സിഹിനെ കോണ്‍ഗ്രസിന്റെ ലോക് സഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കും. ഇതിനെ തുടര്‍ന്ന് മന്‍മോഹന്‍ സിംഹ് സോണിയയോടൊപ്പം രാഷ്ട്രപതിയെ കാണാന്‍ പോകുമെന്നാണ് കരുതുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ 20 വ്യാഴാഴ്ച സത്യപ്രതിജ്ഞ നടന്നേയ്ക്കും.
സംഭവങ്ങളുടെ രീതി അനുസരിച്ച് ഈ യോഗത്തില്‍ വീണ്ടും സോണിയ സ്ഥാനം ഒഴിയരുതെന്ന ആവശ്യങ്ങള്‍ ഉയരാന്‍ സാദ്ധ്യതയുണ്ട്.












Click it and Unblock the Notifications