കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎംകെ മന്ത്രിസഭയില്‍ ചേരും

  • By Staff
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ചേരാന്‍ ഡിഎംകെ തീരുമാനിച്ചു. മെയ് 19 ബുധനാഴ്ചയാണ് ഡിഎംകെ ഈ തീരുമാനമെടുത്തത്.

നേരത്തെ കോണ്‍ഗ്രസ് മന്ത്രിസഭയെ പുറത്തുനിന്നും പിന്തുണയ്ക്കാനായിരുന്നു ഡിഎംകെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡിഎംകെ മന്ത്രിസഭയില്‍ ചേരണമെന്ന് ഇടതുപാര്‍ട്ടികള്‍ നിര്‍ബന്ധിച്ചിരുന്നു.

മേയ് 19 ബുധനാഴ്ച രാവിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി കരുണാനിധിയുമായി ചര്‍ച്ച നടത്തിയിരുന്നു. സോണിയ പ്രധാനമന്ത്രി ആകാത്ത സാഹചര്യത്തില്‍ എന്തുകൊണ്ടും ഡി എം കെ ഒഴിഞ്ഞ് നില്‍ക്കരുതെന്ന് സോണിയ കരുണാനിധിയോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന പുതിയ കത്ത് നല്‍കിയ ശേഷമാണ് ഇക്കാര്യം കരുണാനിധി വ്യക്തമാക്കിയത്.

എന്നാല്‍ ആരൊക്കെ മന്ത്രിമാരാവുമെന്നോ ഡി.എം.കെ.യ്ക്ക് എത്ര മന്ത്രിമാരുണ്ടാവുമെന്നോ വെളിപ്പെടുത്താന്‍ കരുണാനിധി തയ്യാറായില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X