മന്‍മോഹന്‍ സിംഹ് പ്രധാനമന്ത്രിയാവും
ദില്ലി: ഡോ. മന്‍മോഹന്‍ സിഹ് പ്രധാനമന്ത്രിയാവുമെന്ന് ഉറപ്പായി. മന്‍മോഹന്‍ സിഹിനെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കിക്കൊണ്ടുള്ള ഒരു പ്രമേയത്തില്‍ ഒപ്പിടാന്‍ കോണ്‍ഗ്രസ് എം പി മാരോട് നേതൃത്ത്വം മേയ് 19 ബുധനാഴ്ച രാവിലെ ആവശ്യപ്പെട്ടു.
പ്രമേയം ഒപ്പിട്ട് ബുധനാഴ്ച ഉച്ചയോടെ നേതൃത്ത്വത്തെ ഏല്‍പ്പിയ്ക്കണമെന്നാണ് നിര്‍ദ്ദേശം. ഇതിന് ശേഷം ബുധനാഴ്ച വൈകീട്ട് തന്നെ വീണ്ടും ഒരു കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം നടക്കുമെന്ന് കരുതുന്നു. ഇതില്‍ മന്‍മോഹന്‍ സിഹിനെ ഔപചാരികമായി നേതാവായി തിരഞ്ഞെടുക്കും. ഇതിന് ശേഷം മന്‍മോഹന്‍ സിംഹ് രാഷ്ട്രപതിയെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അനുമതി ചോദിയ്ക്കും.












Click it and Unblock the Notifications