മന്‍മോഹനെ നേതാവായി തിരഞ്ഞെടുത്തു
ദില്ലി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഡോ. മന്‍മോഹന്‍ സിഹിനെ നേതാവായി തിരഞ്ഞെടുത്തു. രാത്രി എട്ട് മണിയോടെ മന്‍മോഹനും സോണിയയും രാഷ്ട്രപതിയെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അനുമതി തേടും.
എന്നാല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അദ്ധ്യക്ഷപദത്തിലും കോണ്‍ഗ്രസ് അദ്ധ്യക്ഷ പദത്തിലും സോണിയ തന്നെ തുടരും. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയാവുന്ന മന്‍മോഹന്‍ സിഹ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഉപ നേതാവായിട്ടാണ് തിരഞ്ഞെടുത്തത്.
1977 ല്‍ ഇതിന് സമാനമായ സ്ഥിതി ഉണ്ടായിരുന്നു. അന്ന് അടിയന്തരാവസ്ഥ കഴിഞ്ഞ് നടത്തിയ തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി തൊറ്റിട്ടും അവരായിരുന്നു പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്. അന്ന് വൈ. ബി. ചവാനായിരുന്നു ഉപ നേതാവ്. അന്ന് കോണ്‍ഗ്രസ് പ്രതിപക്ഷത്തായിരുന്നു.












Click it and Unblock the Notifications