രാഷ്ട്രപതി വിദേശജന്മപ്രശ്നം ചോദിച്ചില്ല
ദില്ലി: സോണിയാഗാന്ധിയോട് വിദേശപൗരത്വപ്രശ്നത്തെക്കുറിച്ച് ആരാഞ്ഞുവെന്ന ആരോപണം രാഷ്ട്രപതിയുടെ ഓഫീസ് നിഷേധിച്ചു.
മെയ് 19 ബുധനാഴ്ചയാണ് രാഷ്ട്രപതിയുടെ ഓഫീസ് ഇതു സംബന്ധിച്ച വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. തന്നെ കാണാന്‍ വന്ന സോണിയാഗാന്ധിയോട് രാഷ്ട്രപതി വിദേശജന്മപ്രശ്നം ആരാഞ്ഞതായി മാധ്യമങ്ങളില്‍ വാര്‍ത്തവന്നതിനെ തുടര്‍ന്നാണ് രാഷ്ട്രപതിയുടെ ഓഫീസ് ഇക്കാര്യം നിഷേധിച്ചത്.
ഇത് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത കാര്യമാണ്. ഇക്കാര്യം ചര്‍ച്ചകളില്‍ വിഷയമായതേയില്ല. - രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി എസ്.എം. ഖാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. രാഷ്ട്രപതി വിദേശജന്മപ്രശ്നം ആരാഞ്ഞതിനെത്തുടര്‍ന്നാണ് സോണിയ പ്രധാനമന്ത്രിപദം സ്വീകരിയ്ക്കുന്നതില്‍ നിന്നും പിന്‍മാറിയതെന്നും വാര്‍ത്ത പരന്നിരുന്നു.












Click it and Unblock the Notifications