എന്റെ മനസാക്ഷിയെ മനസ്സിലാക്കൂ: സോണിയ
ദില്ലി: തന്റെ മനസാക്ഷിയുടെ വികാരവും മനസ്സിലാക്കണമെന്ന് സോണിയ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആവശ്യപ്പെട്ടു. വീണ്ടും മുതിര്‍ന്ന നേതാക്കള്‍ നടത്തിയ അഭ്യര്‍ത്ഥന തള്ളിക്കൊണ്ടായിരുന്നു സോണിയയുടെ ഈ അഭ്യര്‍ത്ഥന.
എഴുതി തയ്യാറാക്കിയ പ്രസ്താവനയാണ് സോണിയ യോഗത്തില്‍ വായിച്ചത്. പുതിയ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനും സോണിയ യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു. മേയഎ 19 വൈകീട്ട് അഞ്ച് മണിയ്ക്ക് പാര്‍ലമെന്റ് കെട്ടിടത്തിലെ സെന്‍ട്രല്‍ ഹാളിലായിരുന്നു യോഗം.
നിങ്ങളുടെ നിരാശ എനിയ്ക്ക് മനസ്സിലാവും. പക്ഷേ പ്രധാനമന്ത്രിയാവാന്‍ ഇല്ലെന്ന എന്റെ തീരുമാനം മാറ്റാന്‍ പറ്റില്ലെന്ന് പറയുമ്പോള്‍ എന്റെ വികാരവും നിങ്ങള്‍ മാനിയ്ക്കണം. ഇക്കാലത്ത് രാഷ്ട്രീയം എന്നത് അധികാരത്തിന് മാത്രമുള്ളതായിരിയ്ക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് മൂല്യങ്ങളാണ് പ്രധാനം എന്ന് ലോകത്തിന് കാണിച്ച്കൊടുക്കാന്‍ പറ്റിയ അവസരമാണിത്. സോണിയ പറഞ്ഞു.












Click it and Unblock the Notifications